അന്താരാഷ്ട്ര യോഗ ദിനം, ദി ഓസ്‌ഫോർഡ് സ്‌കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി
തിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദി ഓസ്‌ഫോർഡ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലനം സംഘടിപ്പിച്ച് ARA ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി. യോഗ തെറാപ്പിസ്റ്റ് ജെൻസ ജോയ് കുട്ടികൾക്ക് പ്രാഥമിക യോഗ മുറകൾ പരിശീലിപ്പിക്കുകയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തി. ARA ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി സിഇഒ അനന്ദു എ ആർ, ഡയറക്ടർ നേഹ അനിൽകുമാർ, മറ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
11-ാമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വര്‍ഷം ആചരിക്കുന്നത്. യോഗ ഏക ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. യോഗ ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരന്ന യോഗാ സംഗമ പരിപാടി സംഘടിപ്പിച്ചു.
മൂന്ന് ലക്ഷത്തിലധികം പേർ പങ്കെടുത്ത പരിപാടി ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടും. ആർകെ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 28 കിലോമീറ്റർ ദൂരത്തിലാണ് യോഗ സെഷൻ സംഘടിപ്പിച്ചത്. 2023-ൽ സൂറത്തിൽ (1.47 ലക്ഷം പേർ) സ്ഥാപിച്ച റെക്കോർഡ് തകർത്താണ് പരിപാടി നടന്നത്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…