തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരാലംബരും നിർധനരുമായ രോഗികളെ പരിചരിക്കുന്ന ജീവനക്കാർക്ക് ആദരം. ആക്കുളം കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും സന്നദ്ധ സംഘടനയായ ഹെൽപ്പിങ് ഹാർട്സ് അംഗങ്ങളുമാണ് ജീവനക്കാരെ ആദരിക്കാനെത്തിയത്. വർഷങ്ങളായി നിരാലംബരായ രോഗികൾക്ക് ഭക്ഷണം നൽകുന്ന മൈത്രി ലത അനൂപിനെയും സോഷ്യൽ വർക്കർമാരായ യേശുദാസ്, ഷിബു എന്നിവരെയും ആദരിച്ചു,
കൂടാതെ കെ ജി എൻ എയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ലിനി പുതുശ്ശേരി ഡ്രസ്സ് ബാങ്കിലേക്ക് ഡ്രെസ്സും ഡയപ്പറും ഇവർ സംഭാവന ചെയ്തു.
തിങ്കൾ പകൽ ഒന്നരയോടെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ, ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് നുനിൽകുമാർ, ആർ എം ഒ ഡോ കെ പി ജയപ്രകാശൻ, ലേ സെക്രട്ടറി അനിൽകുമാർ, കെ ജി എൻ എ വെസ്റ്റ് ജില്ലാ സെക്രട്ടറി സുഷമ, കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം ആശ, ട്രഷറർ സുനിത, നേഴ്സിംഗ് സൂപ്രണ്ട് ശ്യാമില, സീനിയർ നേഴ്സിംഗ് ഓഫീസർ ഷാനിഫ, ഹെൽപ്പിങ് ഹാർട്സ് രക്ഷധികാരി ശ്രീലത, പ്രതീഷ് കേന്ദ്രിയ വിദ്യാലയം ഹെഡ് മാസ്റ്റർ കെ വി ഷിബു, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…