കുട്ടിക്കെതിരേയുള്ള അവകാശ ലംഘനങ്ങൾ ഗൗരവകരം: ബാലാവകാശ കമ്മിഷൻ

കുട്ടികൾക്കെതിരേയുളള അവകാശ ലംഘനങ്ങൾ ഗൗരവകരമായി കാണുന്നതായി ബാലാവകാശകമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ പറഞ്ഞു. പോക്സോ ജെ.ജെ, ആർ.ടി.ഇ.ആക്റ്റുകളുമായി ബന്ധപ്പെട്ട സംസ്ഥാനതല കർത്തവ്യവാഹകരുടെ  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് സ്കൂളുകളിലാണ്. അവരുടെ രണ്ടാമത്തെ ഇടമാണ് വീടുകൾ. കുട്ടികളുടെ അവകാശം  സംരക്ഷിക്കുന്നതിനാണ് കമ്മിഷൻ മുഖ്യ പരിഗണന നൽകുന്നത്.

വിവധ പകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിന്  ഉദ്യോഗസ്ഥ രുടെ കൂട്ടായ ചർച്ചയും വിശകലനവും അഭിപ്രായ രൂപീകരണവും അനിവാര്യമാണ്. ആക്റ്റുകളുടെ  നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കമ്മിഷൻ കഴിഞ്ഞ ജനുവരിയിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി  ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാനതല യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് ഐഎഎസ് പോലീസ് ഡി ഐ ജി അജിതാ ബീഗം എക്സൈസ് ആരോഗ്യം വനിതാ ശിശുവികസനം പട്ടികജാതി-പട്ടികവർഗ്ഗ വികസനം  തദ്ദേശ സ്വയംഭരണം ഫിഷറീസ് പൊതുഗതാഗതം ഭഷ്യസുരക്ഷ എന്നീ വകുപ്പുകളെ പ്രതിനിധീ കരിച്ച് പങ്കെടുത്തവരും ജില്ലാതലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത  61 വിഷയങ്ങളിൽ  സ്വീകരിക്കേണ്ട നടപടികൾ പരിശോധിച്ചു. ഉദ്യോഗസ്ഥതലത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത വിഷയങ്ങൾ സർക്കാരിനെ അറിയിച്ച് പരിഹരാരം കാണുന്നതിന് കമ്മിഷൻ തീരുമാനിച്ചു. 

യോഗത്തിൽ കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ.എഫ്. വിൽസൺ, കെ.കെ. ഷാജു, ബി. മോഹൻ കുമാർ എന്നിവർ പങ്കെടുത്തു. കമ്മഷൻ അംഗം എൻ.സുനന്ദ സ്വാഗതവും സെക്രട്ടറി എച്ച്. നജീബ് നന്ദിയും പറഞ്ഞു.

Web Desk

Recent Posts

അർത്തുങ്കൽ പൊലീസ് സ്റ്റേഷന് മികവിനുള്ള ദേശീയ പുരസ്കാരം

സംസ്ഥാന  പൊലീസ് മേധാവി    റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം    നിർവഹിച്ചുഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന…

8 hours ago

സമസ്തയ്‌ക്കെതിരെ രൂക്ഷ വിമർശനം: മന്ത്രി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമരം ജനാധിപത്യ…

8 hours ago

കീം അട്ടിമറിച്ചത് സർക്കാർ : വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കരുത് – രമേശ് ചെന്നിത്തല

കേരള സർക്കാരിന്റെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല…

9 hours ago

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, വയലാർ ഗാനത്തിൻ്റെ 50-ാം വാർഷികം

തിരുവനന്തപുരം: വയലാർ രാമവർമ്മ എഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിന് 50 വയസ്സ്…

9 hours ago

ശൈവവെള്ളാറും കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ ഉള്ളവരാണ്

കേരളത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ശൈവവെള്ളാളർ, തമിഴ്‌നാട്ടിൽ നിന്ന് കൃഷിയ്ക്കും, വാണിജ്യ ആവശ്യങ്ങൾക്കുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിപാർത്തവരാണ്. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ…

17 hours ago

ഷാർജയിൽ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ്…

19 hours ago