പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്തർ കൈകാര്യം ചെയ്യും.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിർദ്ദേശിക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപക വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഉൾച്ചേർത്ത് ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തിൽ നടപ്പിലാക്കാൻ അധ്യാപകർക്ക് പരിശീലനം നൽകേണ്ട തുണ്ട്.
പരിശീലനം ലഭിക്കുന്ന അധ്യാപകർ അവരുടെ സ്കൂളിലെ അധ്യാപകരിലേക്കും 8,9,10, ക്ലാസുകിലെ കുട്ടികളിലേക്കും ബോധവൽക്കരണം എത്തിക്കുകയാണ് കമ്മിഷൻ ഉദേശിക്കുന്നത്. കൗമാര പ്രായക്കാരായ കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ അവബോധം വളർത്തുന്നതിന് പരിശിലനം ലക്ഷ്യമിടുന്നു.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…