കൊച്ചി: തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ മനുഷ്യാവകാശ – സാമൂഹ്യ കലാ-കായിക- സാംസ്കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സമര പ്രഖ്യാപനം നടത്തിയത്.
ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ ചെയർമാൻ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ ആമുഖപ്രഭാഷണവും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ മുഖ്യപ്രഭാഷണവും ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ വിഷയാവതരണവും നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിനിമാതാരം കൊച്ചു പ്രദീപ്, ഫാ. ജോയ് പ്ലാക്കൽ, ബെന്നി ജോസഫ്, അബ്ദുൽ അസീസ്, ജോബി തോമസ്, സാബു ജോസ്, കുമ്പളം രവി, കെ.പി. ആൽബർട്ട്, കുരുവിള മാത്യൂസ്, സൈമൺ ഇടപ്പള്ളി, ജോസഫ് പുതുശ്ശേരി, ജാവന്‍ ചാക്കോ, ഡൊമിനിക് ചാണ്ടി, ജെ.ജെ. കുറ്റിക്കാട്ട്, ജോജോ മനക്കില്‍, പി എം അസൈനാർ, ഗഫൂർ അളമന, പി കെ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമരവേദിയിൽ തെരുവുനായ വിമുക്ത സന്ദേശവുമായി വടുതല സാരംഗി ഡാൻസ് ഗ്രൂപ്പിൻ്റെ ഗ്രൂപ്പിൻ്റെ കൈകൊട്ടിക്കളിയും തെരുവുനാടകവും നടന്നു.
തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി ജനസേവ തെരുവ്നായ വിമുക്ത കേരളസംഘം ആരംഭിക്കുന്ന വിമോചന സമരത്തിൻ്റെ ഉദ്ഘാടനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ നിർവഹിക്കുന്നു. അഡ്വ. ടി. പി.എം. ഇബ്രാഹിം ഖാൻ, ജോസ് മാവേലി, അഡ്വ. ചാർളി പോൾ, കൊച്ചു പ്രദീപ് തുടങ്ങിയവർ സമീപം
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…