അർഹതയുള്ളവരുടെ കൈകളിൽ മുൻഗണനാ റേഷൻ കാർഡുകൾ എത്തണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. 39,000 മുൻഗണനാ(പിഎച്ച്എച്ച് ) റേഷൻ കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ എല്ലാവർക്കും സ്വന്തമായി റേഷൻകാർഡ് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ 148 ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ എത്തുന്നുണ്ട്. അർഹതപ്പെട്ട എല്ലാ പട്ടികജാതി -പട്ടിക വർഗ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അനർഹർ കൈവശം വച്ചിരുന്ന 1.72 ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തതിലൂടെ 17 കോടി രൂപ പിഴ ഇനത്തിൽ ഖജനാവിലെത്തിയെന്നും മന്ത്രി പറഞ്ഞു.
പോത്തൻകോട്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 50 കുടുംബങ്ങൾക്കാണ് മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തത്.
പോത്തൻകോട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു. വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ. കെ, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…