തിരുവനന്തപുരത്തെ ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൗൺസലിംഗ് സൈക്കോളജി വിഭാഗവും സൈക്കോളജി വിഭാഗവും (FYUGP) സംയുക്തമായി ‘സൈഫർ 2026’ (PSYFER 2026) എന്ന പേരിൽ സൈക്കോളജി ഫെസ്റ്റ് ജനുവരി 30 ന് സംഘടിപ്പിക്കുന്നു.
ശാസ്ത്രാഥിഷ്ടിത മാനസികാരോഗ്യ സംവാദങ്ങൾക്ക് വേദിയൊരുക്കുക എന്നതാണ് ഫെസ്റ്റിന്റെ മുഖ്യലക്ഷ്യം. മാനസികാരോഗ്യം എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു പൊതുസാമൂഹിക വിഷയമാണെന്ന തിരിച്ചറിവിൽ സൈക്കോളജി, സൈക്കോളജി ഇതര വിഷയ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഫെസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
3 വർക്ക്ഷോപ്പുകൾ, 60000 രൂപ ആകെ സമ്മാനത്തുക വരുന്ന 6 മത്സര ഇനങ്ങൾ, എന്നിവയിലൂടെയാണ് മാനസികാരോഗ്യ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.
സൈക്കോളജി വിദ്യാർത്ഥികൾക്ക് മാത്രമായും, എല്ലാ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.
നിമ്ഹാൻസ്(NIMHANS) സൈക്ക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുഹാസ് സതീഷും,
നിമ്ഹാൻസിൽ(NIMHANS) പരിശീലനം നേടിയ അസിസ്റ്റന്റ് പ്രൊഫസറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റും ന്യൂറോസൈക്കോളജിസ്റ്റുമായ ശ്രീ. സണ്ണി ജോസഫും ഫെസ്റ്റിലെ ആദ്യ സെഷനുകൾ നയിക്കും.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), എച്ച്.എൽ.എൽ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്), സയൻസ് ആൻ്റ് ടെക്നോളജി കൗൺസിൽ KSCSTE എന്നിവരുടെ പിന്തുണയും ഫെസ്റ്റിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
+91 99723 19328 – ഡോ.അമ്മു ലുക്കോസ് ( ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്)
+91 89211 29728 – മിസ്. ആത്‍മജ പണിക്കർ ( ഫാക്കൽറ്റി കോർഡിനേറ്റർ ഓഫ് സൈഫർ ഫെസ്റ്റ്)
+91 8590509781- ഗായത്രി ദേവി ജി – സ്റ്റുഡന്റ് കോർഡിനേറ്റർ ഓഫ് psyfer ഫെസ്റ്റ് )
Dr. Ammu Lukose
ASSISTANT PROFESSOR & HOD
Department of Counselling Psychology
Qualification: M.Sc , M.Phil , Ph.D
Email: ammu18lukose@gmail.com
തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…