തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും കൈകോർക്കുന്നു. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക് ഉതകുന്ന മണ്ണിന് പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങിന് തിരുവനന്തപുരം പാപ്പനംകോടുള്ള സി.എസ്.ഐ.ആർ-നിസ്റ്റ് ക്യാമ്പസ് വേദിയായി.
ഡി.എസ്.ഐ.ആർ സെക്രട്ടറിയും സി.എസ്.ഐ.ആർ ഡയറക്ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി, ബയോ വസ്‌തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോഷി വർക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാർ ഔദ്യോഗികമായി നൽകി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ, സി.എസ്.ഐ.ആർ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷൻ സെന്റർ മേധാവി ഡോ. ശ്രീജിത്ത് ശങ്കർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വെറും പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ഒരു കിലോ മെഡിക്കൽ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. മാലിന്യസംസ്കരണത്തിലെ പ്രധാന വെല്ലുവിളിയായ ദുർഗന്ധം ഒഴിവാക്കാൻ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങൾ ചേർക്കുന്ന സവിശേഷമായ രീതിയും ഇതിൽ അവലംബിക്കുന്നുണ്ട്.തുടർന്ന് നടക്കുന്ന മൂന്നുഘട്ടങ്ങളായുള്ള പ്രക്രിയകൾക്കൊടുവിലാണ് ഇവ പൂർണ്ണമായും മണ്ണാക്കി മാറ്റപ്പെടുന്നത്. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. ആശുപത്രികൾക്കും ആരോഗ്യവകുപ്പിനും ഏറെ തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്കരണ പ്രശ്നങ്ങൾക്ക് ഈ സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് ബയോ വസ്‌തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോഷി വർക്കി അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവിൽ ആശുപത്രികളിൽ തന്നെ മാലിന്യം സുരക്ഷിതമായി സംസ്കരിക്കാൻ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും.ഈ സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്ന രാസപ്രക്രിയക്ക് 27 പേറ്റന്റുകളും മെഷീനറി പാര്‍ട്സിന് 7 പേറ്റന്റും ലഭിച്ചിട്ടുണ്ട്.
സി.എസ്.ഐ.ആർ-നിസ്റ്റിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം മുംബൈയിലെ ആന്റണി ഡേവിഡ് ആൻഡ് കമ്പനി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക മെഷീന്റെ പ്രോട്ടോടൈപ്പ് ന്യൂഡൽഹി എയിംസിൽ (AIIMS) വിജയകരമായി പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്. കൂടാതെ, ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മണ്ണിന്റെ ഗുണനിലവാരം ഐ.സി.എ.ആർ (ICAR) ന്യൂഡൽഹിയിലും ഇന്ത്യയിലെ വിവിധ കാർഷിക സർവ്വകലാശാലകളിലും നടത്തിയ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…
മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…
കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…
ദക്ഷിണ കരസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 24) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഒരു മെഗാ വിമുക്തഭട സംഗമം സംഘടിപ്പിച്ചു. …