യുവജനങ്ങൾക്കും സമൂഹത്തിനും മാനസികാരോഗ്യ അവബോധം ലക്ഷ്യമിട്ട് ‘സൈഫർ 2026’

തിരുവനന്തപുരത്തെ ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൗൺസലിംഗ് സൈക്കോളജി വിഭാഗവും സൈക്കോളജി വിഭാഗവും (FYUGP) സംയുക്തമായി ‘സൈഫർ 2026’ (PSYFER 2026) എന്ന പേരിൽ സൈക്കോളജി ഫെസ്റ്റ് ജനുവരി 30 ന് സംഘടിപ്പിക്കുന്നു.

ശാസ്ത്രാഥിഷ്ടിത മാനസികാരോഗ്യ സംവാദങ്ങൾക്ക് വേദിയൊരുക്കുക എന്നതാണ് ഫെസ്റ്റിന്റെ മുഖ്യലക്ഷ്യം.  മാനസികാരോഗ്യം എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു പൊതുസാമൂഹിക വിഷയമാണെന്ന തിരിച്ചറിവിൽ സൈക്കോളജി , സൈക്കോളജി ഇതര വിഷയ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാവുന്ന  രീതിയിലാണ് ഫെസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  3 വർക്ക്ഷോപ്പുകൾ, 60000  രൂപ ആകെ സമ്മാനത്തുക വരുന്ന 6 മത്സര ഇനങ്ങൾ, എന്നിവയിലൂടെയാണ് മാനസികാരോഗ്യ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.
സൈക്കോളജി വിദ്യാർത്ഥികൾക്ക് മാത്രമായും, എല്ലാ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.
നിമ്ഹാൻസ്(NIMHANS) സൈക്ക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുഹാസ് സതീഷും,
നിമ്ഹാൻസിൽ(NIMHANS) പരിശീലനം നേടിയ അസിസ്റ്റന്റ് പ്രൊഫസറും, ക്ലിനിക്കൽ  സൈക്കോളജിസ്റ്റും ന്യൂറോസൈക്കോളജിസ്റ്റുമായ ശ്രീ. സണ്ണി ജോസഫും ഫെസ്റ്റിലെ  ആദ്യ സെഷനുകൾ നയിക്കും.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), എച്ച്.എൽ.എൽ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്), സയൻസ് ആൻ്റ് ടെക്നോളജി കൗൺസിൽ KSCSTE എന്നിവരുടെ പിന്തുണയും ഫെസ്റ്റിന് ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
+91 99723 19328 – ഡോ.അമ്മു ലുക്കോസ് ( ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്)
+91 89211 29728 – മിസ്. ആത്‍മജ പണിക്കർ ( ഫാക്കൽറ്റി കോർഡിനേറ്റർ ഓഫ് സൈഫർ ഫെസ്റ്റ്)
+91 8590509781- ഗായത്രി ദേവി ജി – സ്റ്റുഡന്റ് കോർഡിനേറ്റർ ഓഫ് psyfer ഫെസ്റ്റ് )

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago