കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം, ഏപ്രിൽ 22, 2026: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. അവയവദാനമെന്ന മഹത്തായ പ്രവൃത്തിയുടെ പ്രാധാന്യം വിളിച്ചോതിയ പരിപാടിയിൽ നൂറിലേറെപ്പേര്‍ പങ്കെടുത്തു. പത്തുമാസം പ്രായമുള്ളപ്പോൾ അവയവങ്ങൾ ദാനം ചെയ്ത അലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബം, അലിന്റെ കരൾ സ്വീകരിച്ച എട്ടുമാസം പ്രായമുള്ള ധ്രിയയെ ആദ്യമായി കണ്ടുമുട്ടിയത് ചടങ്ങിൽ ഹൃദയസ്പർശിയായ നിമിഷമായി മാറി.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഏറ്റവും ഉന്നതമായ സന്ദേശമാണ് അവയവദാനം എന്ന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ ഇത്തരം ഒത്തുചേരലുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സംവിധാനങ്ങളുടെയും കരൾ മാറ്റിവെക്കൽ വിഭാഗത്തിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും അശ്രാന്ത പരിശ്രമങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.

അലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കൾ അലിന്റെ കരൾ സ്വീകരിച്ച എട്ടുമാസം പ്രായമുള്ള ധ്രിയയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ.

കേരളത്തിലെ അവയവദാതാക്കളുടെ കുടുംബങ്ങൾ, പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സഹകരണവും ഇതിലെല്ലാം ഉപരി അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഏകോപനവും വലിയൊരു മാതൃകയാണെന്ന് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. ഒരാളുടെ ഉദാരമായ തീരുമാനം പലരുടെയും ജീവൻ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ, കെ-സോട്ടോ സൗത്ത് സോൺ നോഡൽ ഓഫീസർ ഡോ. രാഗി കൃഷ്ണൻ, കെ-സോട്ടോ ജോയിന്റ് ഡയറക്ടർ ഡോ. ബേസിൽ സജു, കിംസ്ഹെൽത്ത് മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഡയറക്ടർ ഡോ പ്രവീൺ മുരളീധരൻ, കരൾ മാറ്റിവെക്കൽ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ഷിറാസ് അഹമ്മദ് റാഥർ, ഡോ. ഷബീറലി ടി.യു, പീഡിയാട്രിക് ഹെപ്പറ്റോളജി വിഭാഗത്തിലെ ഡോ. അനു കെ. വാസു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2013 ജൂലൈ 23-നാണ് കിംസ്ഹെൽത്തിൽ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഇതുവരെ 250-ഓളം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തീകരിച്ചു. കേരളത്തിലെ ആദ്യത്തെ കരളും വൃക്കയും ഒന്നിച്ച് മാറ്റിവെക്കാനും സ്പ്ലിറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടത്താനും, ഏറ്റവും തൂക്കം കുറഞ്ഞ കുട്ടിയില്‍ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനും കിംസ്ഹെല്‍ത്തിന് സാധിച്ചിട്ടുണ്ട്.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

17 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

17 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

17 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

17 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago