തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെൻ്റ് വിത്ത് ജനറേറ്റീവ് എ.ഐ ഇന്റഗ്രേഷൻ (MERN), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, എസ്.ഡി.ഇ.ടി (ക്വാളിറ്റി അഷ്വറൻസ് സ്പെഷ്യലിസ്റ്റ്) എന്നീ അത്യാധുനിക സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പഠിച്ചിറങ്ങുന്ന ആദ്യ ദിനം മുതൽ തന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തരായ പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകൾ ഐസിടാക് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം.

എറണാകുളം കച്ചേരിപ്പടിയിലുള്ള ഐസിടാക് ലേണിംഗ് ഹബ്ബിലും, തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ഐസിടാക് ആസ്ഥാനത്തുമാണ് ക്ലാസുകൾ നടക്കുന്നത്. പൂർണ്ണമായും ഓഫ്‌ലൈനായി നടക്കുന്ന ഈ പ്രോഗ്രാമിൽ 375 മണിക്കൂർ ദൈർഘ്യമുള്ള നാല് മാസത്തെ പരിശീലനവും തുടർന്ന് ഒരു മാസത്തെ ഇൻ്റേൺഷിപ്പുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാണ്. ലിങ്ക്ഡ്ഇൻ ലേണിംഗ് അല്ലെങ്കിൽ അൺസ്റ്റോപ്പ് (Unstop) എന്നിവയിലേക്കുള്ള പ്രീമിയം ആക്സസ്, വ്യവസായ പ്രമുഖർ നയിക്കുന്ന പ്രത്യേക ക്ലാസുകൾ എന്നിവ ഇതിന്റെ മറ്റ് സവിശേഷതകളാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്‌മെൻ്റ് സഹായവും മികച്ച തൊഴിൽ നൈപുണ്യ പരിശീലനവും ഉറപ്പുനൽകുന്നു.

താല്പര്യമുള്ളവർ 2026 മെയ് 2-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. https://ictkerala.org/interest എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 75 940 51437, 47 127 00811 എന്നീ നമ്പറുകളിലോ, info@ictkerala.org എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

17 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

17 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

17 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

17 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago