എച്ച്1എൻ1 ജാഗ്രത പാലിക്കണം : ഡി.എം.ഒ

ജില്ലയിൽ എച്ച് 1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കടുത്ത പനി, വിറയൽ, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ ശരീരവേദന, തളർച്ച, ഛർദ്ദിയും വയറിളക്കവും എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ഗർഭിണികൾ, മുതിർന്ന പൗരന്മാർ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ, ക്യാൻസർ പോലുള്ള മറ്റ് ഗുരുതര രോഗമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്ക് രോഗബാധ ഉണ്ടായാൽ സങ്കീർണ്ണമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ
വൈദ്യസഹായം തേടണം. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച്1 എൻ1 പ്രതിരോധ മരുന്നായ ഒസൾട്ടാമിവിർ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പ്രതിരോധ മാർഗങ്ങൾ

•പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ സ്വയം മരുന്ന് വാങ്ങി കഴിക്കാതെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം.

•തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കണം.

•പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് രോഗപ്പകർച്ച തടയും.

•രോഗലക്ഷണങ്ങളുള്ളവർ വീട്ടിലെ മറ്റംഗങ്ങളുമായി അടുത്ത് ഇടപഴകരുത്. രോഗിയും വീട്ടിലുള്ളവരും മാസ്‌ക് ധരിക്കണം.

•ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരും കൂട്ടിരിപ്പുകാരും രോഗികളെ സന്ദർശിക്കുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

•സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം.

•രോഗബാധിതർ പൂർണ്ണമായും വിശ്രമിക്കണം.

•ഓഫീസുകളിലോ പൊതുചടങ്ങുകളിലോ കഴിയുന്നതും പോകരുത്. അത്യാവശ്യ സന്ദർഭങ്ങളിൽ പോകുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം.

•രോഗലക്ഷണമുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ അയക്കരുത്

•തിളപ്പിച്ചാറ്റിയ വെള്ളവും മറ്റ് പാനീയങ്ങളും ധാരാളമായി കുടിക്കണം.

News Desk

Recent Posts

‘തൂഫാനോണം’ ലഹരിവിരുദ്ധ ക്യാംപയിനുമായി ആസ്റ്റർ മെഡ്സിറ്റി

കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് കൊച്ചി, ഓഗസ്റ്റ് 19, 2026: കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന്…

2 days ago

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ…

2 days ago

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

7 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

1 week ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

1 week ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

1 week ago