സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുള്ള ഒരു കൊറിയർ സർവീസ് വഴി വിദേശത്തു നിന്നും വരുത്തിച്ച മുന്നൂറിൽപരം (320) LSD സ്റ്റാമ്പ് ഏറ്റുവാങ്ങിയ മേൽവിലാസക്കാരനായ കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ(25) 10 ഗ്രാമോളം MDMAയും, കഞ്ചാവ്, ഡിജിറ്റൽ ത്രാസ് എന്നിവ സഹിതം കസ്റ്റഡിയിൽ എടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ വൻ മയക്കു മരുന്നു വേട്ട നടത്തിയിട്ടുള്ളത് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.
പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ അനികുമാർ ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ പ്രജോഷ് ,സുനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി,സുബിൻ,വിശാഖ്, എക്സൈസ് ഡ്രൈവർമാരായ ശ്രീ രാജീവ്,ശ്രീ വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു. ടി കേസിൻറ്റെ തുടർ നടപടികൾ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ശരത്ബാബുവും പാർട്ടിയും സ്വീകരിച്ചിട്ടുള്ളതാണ്
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…