2022 നെ യാത്രയാക്കി 2023 നെ വരവേല്ക്കാൻ ഡിസംബർ 31-നും ജനുവരി 1-നും വിപുലമായ പരിപാടികളുമായി തിരുവനന്തപുരത്തെ കേരള ആട്സ് & ക്രാഫ്റ്റ്സ് വില്ലേജ്. ‘എപ്പിലോഗ്’ എന്നു പേരിട്ട പരിപാടിയിൽ ഡിസംബർ 31-നു വൈകിട്ട് 7-മുതൽ പുതുവർഷപ്പിറവിവരെ നാലു മ്യൂസിക് ബാൻഡുകൾ പാട്ടും മേളവുംകൊണ്ടു രാക്കുളിരകറ്റും. പരിമൾ ഷെയിസ്, ഇംബാച്ചി, ഈറ്റില്ലം, മേരി ആൻ എന്നിവയാണു ബാൻഡുകൾ. തുടർന്നു വെടിക്കെട്ടോടെ 2023-നെ വരവേല്ക്കും.
പുതുവത്സരദിനമായ ജനുവരി 1-വു വൈകിട്ട് നാലുമണിക്കേ പരിപാടികൾ തുടങ്ങും. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകം എന്ന വിശേഷണമുള്ള ‘സോവിയറ്റ് സ്റ്റേഷൻകടവ്‘ നാടകം ആണു മുഖ്യ ആകർഷണം. അസിം അമരവിള നാടകാവിഷ്ക്കാരവും സംവിധാനവും നിർവ്വഹിച്ച നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. രാത്രി 8-നാണു നാടകം. അതിനുമുമ്പ് 7 മണിക്ക് ഷൊർണ്ണൂരിൽനിന്നുള്ള പദ്മശ്രീ രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന പാരമ്പര്യരീതിയിലുള്ള ‘രാമായണം’ തോൽപ്പാവക്കൂത്തും ഉണ്ട്.
വൈകിട്ട് 4-നു തിറയാട്ടത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്നു മാന്ത്രികവേളയാണ്. അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൻ്റെ പുരസ്ക്കാരം നേടിയ മാന്ത്രികൻ ഷംസുദ്ദീൻ ചെർപ്പുളശേരിയുടെ ഏറെ ശ്രദ്ധ നേടിയ മാംഗോട്രീ മാജിക്കാണ് ഒരു വിഭവം. മെൻ്റലിസ്റ്റ് പ്രീത് അഴീക്കോട് അവതരിപ്പിക്കുന്ന ‘മൈൻഡ് ഇറ്റ്!’ (MIND IT!) മെൻ്റലിസം പരിപാടിയുമുണ്ട്.
പുതുവത്സരരാവിൽ പാട്ടൊരുക്കുന്നവർ രാജ്യത്തെ യുവാക്കളുടെ ഹരമായ ബാൻഡുകളാണ്. രാജ്യത്തേതന്നെ മികച്ച ഇലക്ട്രോണിക്സ് ഡിജെ പ്രൊഡ്യൂസർമാരിൽ ഒരാളാണു ബംഗളൂരുവിൽനിന്നുള്ള പരിമൾ. കേരളത്തിലെ ഹിപ്ഹോപ് സംഗീതത്തിൻ്റെ തുടക്കക്കാരിൽ പ്രമുഖനാണ് ഇംബാച്ചി. തിരുവനന്തപുരത്തുനിന്നു പോയി ബംഗളൂരുവിൽ പോപ് സംഗീതത്തിൽ സ്ഥാനമുറപ്പിച്ച ഗായികയാണ് മേരി ആൻ അലക്സാണ്ടർ. സാമൂഹികവിഷയങ്ങൾ മനോഹരമായും ശക്തമായും അവതരിപ്പിക്കുന്ന മുഴുനീള മലയാളം മെറ്റൽ ബാൻഡാണ് തിരുവനന്തപുരത്തിൻ്റെ സ്വന്തമായ ഈറ്റില്ലം.
പുതുവർഷം പ്രമാണിച്ച് ഈ രണ്ടു ദിവസവും പുതുവത്സര സമ്മാനങ്ങൾ വാങ്ങാൻ രണ്ടു സ്റ്റൂഡിയോകൾ ഒഴികെ എല്ലാ ക്രാഫ്റ്റ് സ്റ്റുഡിയോയിലെയും ഉത്പന്നങ്ങൾക്കു പത്തുശതമാനം ഡിസ്കൗണ്ടും ഉണ്ട്.
ടിക്കറ്റുകൾ 9288001166, 9288001155 എന്നീ നമ്പരുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.
കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…
സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…
കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന്…
ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ…
മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…