ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മികച്ച മകരവിളക്കുല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ശബരിമലയിലെ മകരവിളക്കുല്‍സവ ക്രമീകരണങ്ങള്‍ വിലയിരുത്തിയ പ്രത്യേക യോഗ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ജനുവരി 14 ന് മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹമേറുമെന്നാണ് ദേവസ്വം ബോഡിന്റെ കണക്ക് കൂട്ടല്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളായിക്കഴിഞ്ഞു. 11നാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും അവരുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. ദേവസ്വം പ്രസിഡണ്ട് പറഞ്ഞു.
മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നത്. ഹില്‍ ടോപ്പിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിരിവെപ്പിടങ്ങളില്‍ മേല്‍കൂര സ്ഥാപിച്ചു.കുടിവെള്ള വൈദ്യുതി വിതരണം നന്നായി നടക്കുന്നുണ്ട്. പ്രസാദ വിതരണത്തിലും അപാകതകളില്ല. പരാതികള്‍ക്കിട നല്‍കാതെ ഉത്സവം ഗംഭീരമാക്കാമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. പ്രസിഡണ്ട് പറഞ്ഞു.
അന്നദാനത്തില്‍ വിട്ടുവീഴ്ചയില്ല. ശബരിമല ദര്‍ശനത്തിനെത്തുന്ന ,അന്നദാനത്തെ ആശ്രയിക്കുന്ന ഒരാള്‍ക്ക് പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാവില്ല. മകരവിളക്ക് ദിവസം ആള്‍ തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അന്നദാന കാര്യത്തില്‍ ഏര്‍പ്പെടുത്തും. പ്രസിഡണ്ട് പറഞ്ഞു.
വെടിക്കെട്ട് നിരോധിക്കാന്‍ കോടതി പറഞ്ഞിട്ടില്ല. മാളികപ്പുറത്ത് വെടിക്കെട്ട് നടത്തുന്നില്ല. കൊപ്ര കളത്തിനടുത്തെ വഴിപാട് ആരംഭിക്കണമോ എന്നത് ആലോചിച്ച് തീരുമാനിക്കും. വെടിമരുന്ന് സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായത്. അല്ലാതെ സുരക്ഷാ ക്രമീകരണത്തിന്റെ പ്രശ്‌നമല്ലിത് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്. അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു. നിത്യ കൂലിക്കാരായ ജീവനക്കാരുടെ വേതനത്തില്‍ കലോചിതമായ മാറ്റം കൊണ്ടുവരും. മലയാളികളുടെ അഭിമാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അതിനെ തകര്‍ക്കുന്ന തരം വാര്‍ത്തകള്‍ ചമയ്ക്കുന്നത് ശരിയല്ല. അയ്യപ്പഭക്തരില്‍ നിരാശ നിറയ്ക്കുന്ന തരം നെഗറ്റീവ് വാര്‍ത്തകള്‍ ഗുണം ചെയ്യില്ല. പ്രസിഡണ്ട് അഡ്വ.അനന്തഗോപന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍ എന്നിവര്‍ പങ്കെടുത്തു
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…