INTERNATIONAL

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സമൂഹം ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഇക്കാര്യം സമൂഹം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള നോളജ് ഇക്കോണമി മിഷൻ്റെ തൊഴിൽ അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി നടന്ന ജോബ് ഓഫർ ലെറ്റർ കൈമാറുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥി സമൂഹത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ കൂടുതലാണെങ്കിലും തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തം കുറവാണ്. ഇതിന് പിന്നിലുള്ള സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് കേരള നോളജ് ഇക്കോണമി മിഷനിലൂടെ സർക്കാർ നടത്തുന്നത്. തൊഴിലിടങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതിന് സമൂഹത്തിൽ ബോധവത്കരണം അനിവാര്യമാണെന്നും ഇത് കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിൽ ചെയ്യാൻ തയാറായിട്ടുള്ള വനിതകളെ അതിന് പ്രാപ്തരാക്കി തൊഴിൽ രംഗത്ത് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ രണ്ടാംഘട്ടമായി 40 വയസിന് താഴെയുള്ള എല്ലാ സ്ത്രീകൾക്കും നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ് നോളജ് ഇക്കോണമിയുടെ ലക്ഷ്യം.
കേരളത്തിലെ തൊഴിലില്ലായ്മ നേരിടുക എന്ന കേരള നോളജ് ഇക്കോണമി മിഷൻ്റെ പ്രാഥമിക ലക്ഷ്യം നേടുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ വ്യവസായ രംഗവുമായി ബന്ധിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിദ്യാർഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുന്നതിനൊപ്പം നൈപുണ്യ പരിശീലനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചിഞ്ചു വി, ആതിര എസ്. എച്ച്, ഹിമ എസ് ആർ , നിത്യ എസ് എന്നിവർക്കു ജോബ് ഓഫർ ലെറ്റർ കൈമാറി.

തൊഴില്‍ മേളകളില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിർവ്വഹിച്ചു.

ഏറ്റവും കൂടുതൽ തൊഴിൽ അന്വേഷകരെ പങ്കെടുപ്പിച്ച ജില്ല, കൂടുതൽ തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ച ജില്ലാ പ്രോഗ്രാം മാനേജർ ,
കൂടുതൽ തൊഴിൽ അന്വേഷകരെ പങ്കെടുപ്പിച്ച കമ്മ്യൂണിറ്റി അംബാസിഡർ , ജോബ് ഓഫർ ലെറ്റർ കൈമാറിയ തൊഴിൽ ദാതാവ് എന്നിവർക്കുള്ള പുരസ്കാരം തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നൽകി. 

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയര്‍ ആര്യ രാജേന്ദ്രന്‍, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, കേരള നോളജ് ഇക്കണോമി മിഷന്‍  ഡയറക്ടര്‍ പി എസ് ശ്രീകല, കേരള നോളജ് ഇക്കണോമി മിഷന്‍ ജനറൽ മാനേജർ പി.എം റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

News Desk

Recent Posts

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

12 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

3 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

3 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

3 days ago