INTERNATIONAL

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

പത്തനംതിട്ട: 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.

പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ആർപ്പുവിളി ഉയര്‍ന്നു.

പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിച്ചു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു.999 മല വിളിച്ചുണര്‍ത്തി മലയ്ക്ക് 101 കരിക്കിന്‍റെ പടേനി സമര്‍പ്പിച്ചു . കാവ് ഉണര്‍ത്തല്‍ ,മല ഉണര്‍ത്തല്‍ ,കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം , മലക്കൊടി ദര്‍ശനം ,മല വില്ല് പൂജ ,കല്ലേലി കൌള ഗണപതി പൂജ , 41 തൃപ്പടി പൂജ ,ദീപ നമസ്ക്കാരം എന്നിവ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ നിലനിര്‍ത്തിക്കൊണ്ട് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി.

രണ്ടാം മഹോത്സവം മുതൽ ഒൻപതാം മഹോത്സവം വരെ പതിവ് പൂജകൾക്ക് പുറമെ വടക്കൻ ചേരി വല്യച്ഛൻ പൂജ, കുട്ടിച്ചാത്തൻ പൂജ, കൊച്ചു കുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ ഭാരത പൂങ്കുറത്തി അമ്മൂമ്മ പൂജ, ഹരി നാരായണ പൂജ, ആദ്യ ഉരു മണിയൻ പൂജ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണശാല പൂജ, വാവൂട്ട് പൂജ, വന ദുർഗ്ഗയമ്മ പൂജ , പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ എന്നീ ഉപ സ്വരൂപ പൂജകൾ നടക്കും ഓരോ ദിവസത്തെയും മഹോത്സവം വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിക്കും.

ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 23 ഞായറാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം കോവൂർ കുഞ്ഞുമോൻ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും.

8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഭക്തി ഗാനമേള, വൈകിട്ട് 5 മണി മുതൽ ട്രാവൻകൂർ മീഡിയ അവതരിപ്പിക്കുന്ന ഗാനമേള വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ,ദീപകാഴ്ച, ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 8 മുതൽ നൃത്തസന്ധ്യ 9 മണിയ്ക്ക് ശാസ്താംകോട്ട കുരൽ ഫോക്ക് മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും 11.30 ന് കലഞ്ഞൂർ നൃത്തഭവന്റെ ചരിത്ര സംഗീത നൃത്തനാടകം കാളീ കാവിലമ്മ എന്നിവ നടക്കും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം,999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി, 8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം 9.30 മുതൽ സമൂഹ സദ്യ രാവിലെ 10 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ ) പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌കാര ജേതാവുമായ ഡോ എം എസ് സുനിൽ കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.

പത്താമുദയ ജന്മ വാർഷിക സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ അടൂർ പ്രകാശ് എം പി കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഗോത്ര സംഗമം സി ആർ മഹേഷ്‌ എം എം എ യും ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.

11.30 ന് ഊട്ട് പൂജ 12 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട് വൈകിട്ട് 5 മണി മുതൽ ഭക്തി ഗാനസുധ 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം രാത്രി 8 മണി മുതൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട് തെങ്കാശി പംബ്ലി മഹേശ്വരിയും സംഘവും അവതരിപ്പിക്കും. രാത്രി 9 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കും

News Desk

Recent Posts

ഡോ. രജനീഷ് കുമാർ R ആർ.സി.സി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…

1 day ago

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

2 days ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

3 days ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

3 days ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

3 days ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

3 days ago