ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ന് 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡെൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ 9 പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി.
ജിദ്ദയിൽ നിന്നും നേരിട്ട് 180 യാത്രക്കാരുമായി സ്പൈസ് ജെറ്റിന്റെ ഒരു വിമാനം നാളെ ( മെയ് 1) രാവിലെ 6 മണിയോടെ കൊച്ചിയിലെത്തും.
ബംഗലുരുവിൽ നിന്ന് 40 പേരും ഡെൽഹിയിൽ നിന്ന് 33 പേരും മുംബൈയിൽ നിന്ന് 7 പേരും ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ട്. 23 – ഓളം പേർ ബംഗലുരുവിൽ ക്യാരന്റീനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ മെയ് 2, 3 തീയതികളിൽ കേരളത്തിലേക്ക് അയയ്ക്കുമെന്ന് കരുതുന്നു.
വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോർക്ക റൂട്ട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…