മലപ്പുറം പെരിന്തല്‍മണ്ണയിലെ റെഡ്ടീം ഹാക്കര്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകറാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്

അമേരിക്കന്‍ പണമിടപാട് സ്ഥാപത്തിലെ സാങ്കേതിക വീഴ്ച കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ പ്രതിഫലം.

മലപ്പുറം: വെബ്‌സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രതിഫലം 25 ലക്ഷം രൂപ. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകര്‍ ആണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഈയടുത്ത കാലത്തു ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലതുക കൂടിയാണിത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഗോകുല്‍ സുരേഷിന് ചെറുപ്പം മുതലെ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കറാകുക എന്നതായിരുന്നു സ്വപ്നം. മിസ്റ്റര്‍ റോബോട്ട്, ബ്ലാക് മിറര്‍ തുടങ്ങിയ ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പരകള്‍ ഇതിന് ഊര്‍ജ്ജം പകര്‍ന്നു. യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനത്തിലെ അപാകത തിരിച്ചറിഞ്ഞ ഗോകുലിന് പ്രമുഖ ഫിനാന്‍സ് കമ്പനി പ്രതിഫലമായി നല്‍കിയത് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കമ്പനിയുടെ പേരോ, അപകട സാധ്യതതയോ വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് കമ്പനി പ്രതിഫലം നല്‍കിയത്.

ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലെ റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ വഴി ഫയലിലേക്ക് നല്‍കിയിരിക്കുന്ന ആക്‌സസ് മറ്റൊരു ഉപകരണത്തില്‍ നിന്ന് നിയന്ത്രിക്കാകും വിധമായിരുന്നു പ്രവര്‍ത്തനം. ഈ അപാകത ഹാക്കര്‍വണ്‍ എന്ന വെബ്‌സൈറ്റ് വഴി റിപ്പോര്‍ട്ട് ചെയതതിനാണ് ഗോകുലിനെ തേടി ഇത്രയും വലിയ പ്രതിഫലത്തുക എത്തിയത്. ആപ്പുകളിലെ കേടുപാടുകളോ ബഗുകളോ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കുള്ള പ്ലാറ്റ്‌ഫോമാണ് ഹാക്കര്‍ വണ്‍.

ബി ടെക് പഠനം പാതിവഴിയിലിരിക്കെയാണ് ഗോകുല്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് പഠിക്കാന്‍ പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍ അക്കാഡമിയില്‍ എത്തുന്നത്. നാലു മാസത്തെ സിഐസിഎസ്എ കോഴ്‌സ് പഠിച്ചിറങ്ങിയ ഗോകുല്‍ ബഗ് ബൗണ്‍ഡി എന്ന പ്രോഗ്രാം വഴി സ്റ്റാര്‍ബഗ്‌സ്, സോറാറെ തുടങ്ങിയ വിദേശ സൈറ്റുകളുടെയും, സര്‍ക്കാര്‍ വെബ്‌സൈറ്റ് അടക്കം ഇരുപതിലേറെ വെബ്‌സൈറ്റ്കളുടെ ബഗ് (സുരക്ഷ വീഴ്ച ) ഇതിനകം കണ്ടെത്തിയിട്ടുണ്ട്. റെഡ്ടീം ഹാക്കര്‍ അക്കാദമിയിലെ പരിശീലനത്തിന് പിന്നാലെ സഹായകമായ മറ്റു ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതല്‍ പഠനം ഈ വിഷയത്തില്‍ ഗോകുല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് സ്വദേശി റിട്ട. അധ്യാപകനായ സുധാകരന്‍, നേഴ്‌സ് ആയ ജലജ ദമ്പതികളുടെ മകനാണ് ഗോകുല്‍ സുധാകര്‍. പാലക്കാട് ആയുര്‍വേദ ഡോക്ടര്‍ ആയ കാര്‍ത്തികയാണ്സഹോദരി.

News Desk

Recent Posts

ഇ ശ്രീധരൻ്റെ അതിവേഗ ബദൽ പാത സർക്കാർ അംഗീകരിക്കും, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…

2 weeks ago

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…

2 weeks ago

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം ജൂലൈ 31 വരെ അപേക്ഷിക്കാം

ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…

2 weeks ago

നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന് തീയേറ്ററുകളിൽ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…

2 weeks ago

ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…

2 weeks ago

ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…

2 weeks ago