ആദ്യത്തെ സത്യസായി ബാബ ക്ഷേത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകത്തിന് സമർപ്പിക്കുന്നു

രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരളയുടെ തോന്നയ്ക്കൽ സായിഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രം ലോകത്തിന് സമർപ്പിക്കുന്ന ചടങ്ങ് 2023 ആഗസ്റ്റ് 4-ാം തീയതി ഉച്ചയ്ക്ക് 12.30 മണിക്ക് തോന്നയ്ക്കൽ സായിഗ്രാമത്തിലെ സായി ഗണേഷ് ഹാളിൽ വച്ച് ബഹു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിർവ്വഹിക്കും. ബഹു. കേരള ഗവർണ്ണർ ശ്രീ. ആരിഫ് മൊഹമ്മദ് ഖാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവർണ്ണർമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ബഹു. എം.പി,മാർ, ബഹു. എം.എൽ.എ.മാർ കലാ-സാം സ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുക്കും.

തിരുവനന്തപുരം തോന്നയ്ക്കൽ സായിഗ്രാമത്തിലുള്ള സത്യസായി ബാബ ക്ഷേത്രം 16 കരിങ്കൽ തൂണുകളാലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ 21 അടി നീളമുള്ള 8 കരിങ്കൽ തൂണു കൾ മഹാബലിപുരത്ത് നിർമ്മിച്ചാണ് ഇവിടെ എത്തിച്ചത്. 8 കരിങ്കൽ തൂണുകളുടെ നിർമ്മാണ ത്തിന് തന്നെ ഒരു വർഷമെടുത്തു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രമാണിത്. ഈ ക്ഷേത ത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത് ഭഗവാൻ ശ്രീ സത്യസായി ബാബയുടെ സഹോദരി പുത്രനായ ശ്രീ. ശങ്കർ രാജുവാണ്. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ അദ്ദേഹം ഭഗവാൻ ശ്രീ സത്യസായി ബാബയുടെ സായിഗ്രാമത്തിലുള്ള ക്ഷേത്രം സന്ദർശിച്ച് പൂജകൾ നടത്തി. 2015 ൽ ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് ബാലമുരളി തിരുമേനി (മുൻ ശബരിമല മേൽശാന്തി) യുടെ കാർമ്മികത്വത്തിലാണ് കുംഭാഭിഷേകവും ഭഗവാൻ സത്യസായി ബാബ യുടെ പ്രാണ പ്രതിഷ്ഠയും നടന്നത്.

ഭഗവാന്റെ പ്രവർത്തനങ്ങളെല്ലാം മാതൃകയാക്കി അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരള നടത്തുന്ന സൗജന്യ സേവന പ്രവർത്തനങ്ങൾ ഇന്ന് അറിയപ്പെടുന്നവയും ലോകത്തിനാകെ മാതൃകയുമാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ 30 വർഷമായി 126 ഓളം സ്ഥാപനങ്ങളും 200 – ൽ അധികം പദ്ധതികളും ആവിഷ്ക്കരിച്ച് ജനങ്ങൾക്കായി പൂർണ്ണമായും സൗജന്യമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എൻ.ജി.ഒ ആണ് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് – കേരള.ഷിർദ്ദി ബാബാ പ്രതിഷ്ഠയാൽ “ദക്ഷിണ ഷിർദ്ദി എന്നറിയപ്പെട്ട സായിഗ്രാമത്തിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രവും ഉണ്ടായി എന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

സർവ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ് ഭഗവാൻ ശ്രീ സത്യസായി ബാബ. മാനവ സേവയാണ് മാധവ സേവ എന്ന് പ്രവർത്തനങ്ങളിലൂടെ ഭഗവാൻ കാണിച്ചുതന്നു. ഒരു കുഗ്രാമ മായിരുന്ന പുട്ടപർത്തി ഭഗവാന്റെ ജന്മം കൊണ്ട് പവിത്രമായ തീർത്ഥാടന കേന്ദ്രമാവുകയും ഭഗവാന്റെ പ്രവർത്തനങ്ങൾ കാരണം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന സ്ഥലമാവു കയും ചെയ്തത് ഏറ്റവും വലിയ ഉദാഹരണം. ഒരു രൂപപോലും സ്വീകരിക്കാതെ ആതുരസേ വനം നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ലക്ഷക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതി, 55 വർഷത്തോളമായി സൗജന്യമായി നടത്തുന്ന ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഉൾപ്പടെ യുള്ള സ്ഥാപനങ്ങൾ എന്നിവ ഭഗവാൻ പ്രാവർത്തികമാക്കിയവയാണ്. ഭഗവാൻ ആരംഭിച്ച സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ സമാധിക്ക് ശേഷവും ഒരു മാറ്റവും ഇല്ലാതെ, പ്രവർത്തനങ്ങ ളിൽ ഒട്ടും കുറവുവരാതെ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരും ഭക്ത കോടികളും അദ്ദേഹത്തിന്റെ വാക്കുകൾ മന്ത്രമാക്കി പ്രവർത്തിച്ചുവരുന്നു.

error: Content is protected !!