നോര്ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്കുന്നത്.
മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില് പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര് പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്ത്തന മൂലധനവും നല്കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില് 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്ഷം പൂര്ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള് പ്രവാസികള്/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില് സര്ക്കാര് ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന് സാമ്പത്തിക വര്ഷത്തെ ആഡിറ്റ് റിപ്പോര്ട്ട് ഹാജരാക്കുകയും വേണം.
പൊതു ജനതാല്പര്യമുളള ഉല്പാദന, സേവന, ഐ.ടി, തൊഴില് സംരംഭങ്ങള് (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്സ്യമേഖല, മൂല്ല്യവര്ദ്ധിത ഉല്പന്ന നിര്മ്മാണം, സേവന മേഖല, നിര്മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള് ആരംഭിക്കുന്നതിന് അല്ലെങ്കില് നിലവിലുളള സംരംഭങ്ങള് മേല്പ്രകാരം തൊഴില് ലഭ്യമാകത്തക്കതരത്തില് വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്ത്തന മൂലധനം നല്കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്, സംഘത്തിലെ അംഗങ്ങള് ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്ക്കാണ് ധനസഹായം നല്കുക.
അപേക്ഷാ ഫോറം നോര്ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള് അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്ട്ടിന്റെ പകര്പ്പ്, താല്ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്പ്പുകള് സഹിതം 2023 സെപ്തംബര് 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്, നോര്ക്ക-റൂട്ട്സ് , നോര്ക്ക സെന്റര്, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില് ലഭ്യമാക്കേണ്ടതാണ്.
കൂടുതല് വിവരങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…