സിനി കെ സെബാസ്റ്റ്യൻ ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃക: മന്ത്രി ഡോ. ആർ ബിന്ദു

ജർമ്മനിയിലെ കൊളോണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ സിനി കെ സെബാസ്റ്റ്യനെ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അനുമോദിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ചായിരുന്നു ആദരം. ദർശന ക്ലബിൽ നിന്ന് പരിശീലനം നേടി മികച്ച നേട്ടം സ്വന്തമാക്കിയ സിനി കെ സെബാസ്റ്റ്യൻ കേരളത്തിന്റെയും രാജ്യത്തിന്റെയും പേര് ലോകശ്രദ്ധയിൽ കൊണ്ടുവന്നത് വഴി ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃകയായി ഉയർന്നുവെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

എട്ട് കായിക ഇനങ്ങളിൽ പങ്കെടുത്ത് ജാവലിൻ ത്രോ, ഡിസ്കസ്ത്രോ, നീന്തൽ ഇനമായ 25 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർഫ്രീ സ്റ്റൈൽ എന്നിവയിൽ സ്വർണവും, ഷോട്ട്പുട്ടിൽ വെള്ളിയുമാണ് സിനി സ്വന്തമാക്കിയത്. ഇടുക്കി വണ്ണപ്പുറം സ്വദേശിനിയാണ് സിനി.

സമൂഹത്തിൽ ഒറ്റപ്പെടുന്ന ഭിന്നശേഷിക്കാരെ ഒന്നിപ്പിക്കാനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച ദർശന ക്ലബ് നൽകിയ രണ്ടുവർഷത്തെ പരിശീലനമാണ്, സംസ്ഥാന-ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മെഡലുകൾ നേടാൻ സിനിയെ സഹായിച്ചത്. സിനിയ്ക്ക് കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്ന് മന്ത്രി ഡോ ആർ ബിന്ദു ആശംസിച്ചു. .

ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റും ദർശന ക്ലബ് ഡയറക്ടറുമായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, പരിശീലകൻ അജിൽ, സഹോദരൻ സോനു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

News Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

1 day ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

3 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

4 days ago