ജർമ്മനിയിലെ കൊളോണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ സിനി കെ സെബാസ്റ്റ്യനെ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അനുമോദിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ചായിരുന്നു ആദരം. ദർശന ക്ലബിൽ നിന്ന് പരിശീലനം നേടി മികച്ച നേട്ടം സ്വന്തമാക്കിയ സിനി കെ സെബാസ്റ്റ്യൻ കേരളത്തിന്റെയും രാജ്യത്തിന്റെയും പേര് ലോകശ്രദ്ധയിൽ കൊണ്ടുവന്നത് വഴി ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃകയായി ഉയർന്നുവെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
എട്ട് കായിക ഇനങ്ങളിൽ പങ്കെടുത്ത് ജാവലിൻ ത്രോ, ഡിസ്കസ്ത്രോ, നീന്തൽ ഇനമായ 25 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർഫ്രീ സ്റ്റൈൽ എന്നിവയിൽ സ്വർണവും, ഷോട്ട്പുട്ടിൽ വെള്ളിയുമാണ് സിനി സ്വന്തമാക്കിയത്. ഇടുക്കി വണ്ണപ്പുറം സ്വദേശിനിയാണ് സിനി.
സമൂഹത്തിൽ ഒറ്റപ്പെടുന്ന ഭിന്നശേഷിക്കാരെ ഒന്നിപ്പിക്കാനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച ദർശന ക്ലബ് നൽകിയ രണ്ടുവർഷത്തെ പരിശീലനമാണ്, സംസ്ഥാന-ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മെഡലുകൾ നേടാൻ സിനിയെ സഹായിച്ചത്. സിനിയ്ക്ക് കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്ന് മന്ത്രി ഡോ ആർ ബിന്ദു ആശംസിച്ചു. .
ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റും ദർശന ക്ലബ് ഡയറക്ടറുമായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, പരിശീലകൻ അജിൽ, സഹോദരൻ സോനു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…