ആലപ്പുഴോത്സവം 2023 വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

ഷാർജ: യു.എ.ഇ യിലെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം 2023 മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു. സൗഹൃദ വേദിയുടെ പ്രസിഡന്റ് നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ഉൽഘാടനം നിർവ്വഹിച്ചു. അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സൗഹൃദ വേദിയുടെ പ്രഥമ “സോഷ്യൽ എക്സലൻസ് അവാർഡ്” മാതൃഭൂമി ആലപ്പുഴ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ കെ എ ബാബുവിന് കാവാലം ശ്രീകുമാറും ക്യാഷ് അവാർഡ് പ്രതാപ് കുമാറും കൈമാറി. കലാപരിപാടികൾ പ്രശസ്ത ഗായിക ദുർഗ്ഗ വിശ്വനാഥ് ഉൽഘാടനം ചെയ്തു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, പ്രതാപ് കുമാർ എന്നിവർ ആശംസകൾ നേർന്നു.അംഗങ്ങളായ എബ്രഹാം സ്റ്റീഫൻ, പദ്മൻ നായർ, സ്കൂൾ തലത്തിൽ ഉന്നത വിജയം നേടിയ നിഖില സുനിത, അർജുൻ പ്രതാപ്, നൈന കുര്യൻ, ഹെലൻ സാമുവൽ, അനാൻ മുഹമ്മദ് എന്നിവരെയും ആദരിച്ചു. ജനറൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും, ജനറൽ കൺവീനർ ഷിബു മാത്യു കൃതജ്ഞതയും പറഞ്ഞു.

അംഗങ്ങൾ ആയ രജീഷ് രമേശ്, സിജു വർഗ്ഗീസ് എന്നിവർ അവതാരകരായി. ഘോഷയാത്ര, ചെണ്ട മേളം, പുലികളി, തിരുവാതിര, ഭൂതപ്പാട്ട്, നൃത്ത നൃത്യങ്ങൾ, ഒപ്പന, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രശസ്ത ഹാസ്യ കലാകാരന്മാരായ മധു പുന്നപ്ര, അഭിലാഷ് ചങ്ങനാശേരി എന്നിവർ നയിച്ച ഹാസ്യവിരുന്ന്, യു.എ.ഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രൻ & ടീം നയിച്ച ഗാനമേള എന്നിവ പ്രോഗ്രാമിന് കൊഴുപ്പേകി. ബിനു ആനന്ദ്, ഉദയൻ മഹേഷ്, ഹരി ഭക്തവത്സലൻ, സ്മിത അജയ്, ഗായത്രി എസ്. ആർ, അഖിൽ മുരളീധരൻ പിള്ള, മനോഹർ സദാനന്ദൻ, അഡ്വ. അരുൺ കുമാർ, ജോഫി ഫിലിപ്പ്, അനിൽ കുമാർ ജതീന്ദ്രൻ, സയ്ദ് മുഹമ്മദ്, ശ്യാം ദാസ്, സിനിൽ കുമാർ, അനീസ് ബാദുഷ, ഗംഗാജിത്, ഗോകുൽ നായർ, സുചിത്ര പ്രതാപ്, ലീന ഷിബു, ജെസ്സി ജോസഫ്, പ്രതീഷ്, നബീൽ റഷീദ്, മറ്റ്‌ സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Web Desk

Recent Posts

പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: പി. സതീദേവി

പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…

44 minutes ago

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു

അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…

1 hour ago

പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി

വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…

2 hours ago

സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു

കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…

2 hours ago

പരിസ്ഥിതി ദിന വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി  ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…

2 hours ago

പട്ടം താണുപിള്ള മെമ്മോറിയൽ കോളേജിന് NAAC അക്രഡിറ്റേഷൻ

തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…

5 hours ago