സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കാൻ ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നത്. പട്ടിക വർഗ്ഗ വികസന വകുപ്പ് ഈ പദ്ധതി ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡെപെക് ) ന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ ലഭിക്കും. യോഗ്യത 55% മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി 35 വയസ്സിൽ താഴെ. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ , unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടുക
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…