സിംഗപ്പൂർ: കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി.
Tranquil Essence എന്ന പേരിൽ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ് ലേനിലെ മായാ ഗാലറിയിൽ ഈ മാസം 14 മുതൽ 28 വരെയാണ് നടക്കുന്നത്. സിംഗപ്പൂർ Ministry of Home Affairs and Ministry of National Development ഡോ.മുഹമ്മദ് ഫൈസൽ ഇബ്രാഹിം ആണ് പ്രദർശനത്തിന്റെ മുഖ്യ അതിഥി ആയി എത്തിയത്. ചിത്രരചനയിൽ എന്നും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം സ്വദേശിനിയായ ജലീല നിയാസ്.
ഭർത്താവ് നിയാസിനും മക്കൾ ലിയാനക്കും റയാനും ഒപ്പം സിംഗപ്പൂരിൽ താമസിക്കുന്ന ജലീല നിയാസ് സിംഗപ്പൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി വരാറുള്ള ‘വർണ്ണം’ എക്സിബിഷൻ ഉൾപ്പെടെ സിംഗപ്പൂരിലും മറ്റു 20 രാജ്യങ്ങളിലായി നൂറ്റി മുപ്പതോളം പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും നേടുകയുണ്ടായി. MSc BEd ബിരുദ ധാരിയായ ജലീല Total eBiz Solutions Singapore എന്ന കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനൊപ്പമാണ് ചിത്രകലയും പെയിന്റിങ്ങും ചെയ്യുന്നത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…