129-മത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ

129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് മഹായോഗം 2024 ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച മുതല്‍ 18-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 ന് ബൈബിള്‍ ക്ലാസ്സുകള്‍ പന്തലില്‍ നടക്കും. വെരി.റവ.ഡോ.ഷാം പി. തോമസ്, റവ.ബോബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും.

ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 9.30 ന് വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ലഹരിവിമോചന മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ മിഷനറി യോഗവും നടക്കും.

എല്ലാ ദിവസവും സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളും, ബുധനാഴ്ച വൈകിട്ട് 6 ന് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക മീറ്റിംഗും, പന്തലില്‍ നടക്കും. യുവവേദി യോഗങ്ങളില്‍ മോസ്റ്റ്. റവ. ഗീവര്‍ഗ്ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ, ഡോ.ജിനു സക്കറിയ ഉമ്മന്‍, ശ്രീ.ജേക്കബ് പൂന്നൂസ് എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.

ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും.

ഫെബ്രുവരി 1-ാം തീയതി രാവിലെ 7.30 ന് പന്തല്‍ ഓല മേയല്‍ മാരാമണിന് ചുറ്റുപാടുമുള്ള 30 ഇടവകകളുടെ നേതൃത്വത്തില്‍ ആരംഭിച്ച് ഫെബ്രുവരി 6 ന് മുമ്പായി പൂര്‍ത്തിയാക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ പത്തനംത്തിട്ട കള്ട്രറേറ്റില്‍ വച്ച് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി അവലോകന യോഗം നടന്നു. ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മണല്‍പ്പുറം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, കണ്‍വീനറായ അഡ്വ.ജേക്കബ് ജോണ്‍, മാനേജിംഗ് കമ്മറ്റി അംഗമായ ശ്രീ.റ്റിജു എം. ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ക്രമീകരണത്തിനായി 24 സബ് കമ്മറ്റികള്‍ നേതൃത്വം നല്‍കുന്നതായും ചുമതലക്കാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9495167779, 9447779701

News Desk

Recent Posts

സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ചു

PMG തൊഴിൽ ഭവനിൽ ജില്ലാ ലേബർ ഓഫീസറുടെ മുമ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ്…

21 hours ago

ശബരിമല സ്വര്‍ണക്കൊള്ളയിൽ കേസെടുക്കാൻ ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…

1 week ago

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…

2 weeks ago

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…

2 weeks ago

കണ്ണമ്മൂല വാർഡ് ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…

2 weeks ago

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്‌ക്കാരങ്ങൾ

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…

2 weeks ago