അമ്പതിലേറെ ആളുകള്‍ക്ക് ചികിത്സാ സഹായവുമായി മലയം ദൈവസഭ

ഒരു ദശാബ്ദത്തിൽ ഏറെയായി സുവിശേഷ പ്രവർത്തനങ്ങൾ കൊണ്ടും മാനവ സേവനം കൊണ്ടും നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയം ആണ് മലയം ദൈവസഭ. മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചപ്പോഴും മലയത്തും പരിസരപ്രദേശത്തും ഉള്ള ജനങ്ങൾക്ക് ഒരു ആശ്വാസമായി മാറിയത് മലയം ദൈവസഭയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും സേവനങ്ങളും ആണ്. മലയത്ത് ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെയാണ് മലയം ദൈവസഭ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. മാനുഷിക സേവനം എന്നത് ഒരു സമുദായത്തിന്റെയോ ഒരു മതത്തിന്റെയോ ഒരു ജാതിയുടെയോ അതിർ വരമ്പുകളിൽ ഒതുങ്ങുന്നത് അല്ലെന്നും മാനുഷിക സേവനം ചെയ്യാൻ നല്ലൊരു മനസ്സാണ് ആവശ്യം എന്നുള്ളതും ആണ് പാസ്റ്റർ ജെറിൻ ചേരുവിള യുടെ അഭിപ്രായം.

ഓരോ വർഷവും 100 കണക്കിന് വിദ്യാർഥികൾക്ക് പഠന സഹായങ്ങളും വിധവ സഹായങ്ങളും നടത്തിവരികയാണ് എന്നാൽ സമൂഹ മനസാക്ഷിക്ക് തന്നെ നിരക്കാത്ത വിധമുള്ള പ്രചാരണങ്ങളും ഭീഷണികളുമാണ് അദ്ദേഹത്തിന് എതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എതിരെയും ഈ ഇടയായി നടക്കുന്നത്.

എന്നാൽ ഇതൊന്നും തന്നെ തങ്ങളുടെ പ്രവർത്തനങ്ങളെയോ മാനുഷിക സഹായ മനോഭാവത്തെയോ ബാധിക്കാതെ മാനുഷിക സേവനത്തിന്റെ പുതിയ തുറകളിലേക്ക് കാൽവെപ്പ് നടത്തുകയാണ് മലയം സഭയും കൂട്ടരും 50 ഡയാലിസിസ് രോഗികളുടെ ചികിത്സാ സഹായം ഏറ്റെടുത്തിരിക്കുകയാണ് മലയം ദൈവസഭ അർഹതപ്പെട്ടവർക്ക് സൗജന്യ മെഡിസിൻ വിതരണവും നടന്നുവരുന്നു Giss Hospital ലും ആയി ചേർന്നാണ് medical പ്രവർത്തനങ്ങൾ നടത്തുന്നത്.

News Desk

Recent Posts

ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍

ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ''ടീ ബി മീറ്റ്'', 2024 മെയ് പതിനൊന്ന്, പന്ത്രണ്ട്…

20 hours ago

വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ്‌ കാര്യത്തിലാണെങ്കിലും പട്ടം സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും,…

21 hours ago

മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം മേയര്‍. എഫ് ഐ ആര്‍ ല്‍ ഗുരുതര ആരോപണങ്ങൾ

കെ എസ് ആര്‍ ടി സി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ…

2 days ago

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ…

2 days ago

ഡോ. വി. വേണുഗോപാലിനെ അനുസ്മരിച്ചു

തിരുവല്ല : കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ അനുസ്മരണം ഡോ. ഗീവർഗീസ് മാർ…

2 days ago

ഉഷ്ണ തരംഗ സാഹചര്യം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6…

7 days ago