സുഗന്ധവ്യഞ്ജനവിളകളുടെ സമഗ്ര വികസനത്തിന് പ്രതീക്ഷ നൽകി അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ മൂന്നു ദിവസമായി നടന്ന സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 സമാപിച്ചു

സെമിനാറിന്റെ സമാപനദിവസം കർഷക സമൂഹത്തിനും വിദ്യാർഥികൾക്കും സുഗന്ധവ്യഞ്ജന വിളകളുടെ കൃഷി മുതൽ, മൂല്യവർധനം, വിപണനം എന്നിങ്ങനെയുള്ള വിവിധ മേഖലകളെ പ്രയോജനപ്പെടുത്തുന്നതിനായി സുഗന്ധവ്യഞ്ജന വിളകളുമായി ബന്ധപ്പെട്ട വിവിധ വ്യാവസായിക പ്രവർത്തകരും സംരംഭകരുമായി കാർഷിക സർവകശാല ശാസ്ത്രജ്ഞരും മുഖാമുഖം സൗഹൃദ ചർച്ച നടത്തി. അതോടൊപ്പം കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ ഹരിത ഭാവി എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ചയും നടത്തുകയുണ്ടായി. McCormic കമ്പനി സീനിയർ മാനേജർ ഡോ. പൂനം പാണ്ഡെ, AVT McCormic ൽ നിന്നും ശ്രീ അശോക് നായർ, വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സീനിയർ അഡ്വൈസർ ശ്രീ. മുരളീധരമേനോൻ, ആൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി ശ്രീ. വീരൻ ഖോന, സിന്തൈറ്റ് ഇൻഡസ്ട്രീസിൽ നിന്നും ശ്രീ. അൻവരുദ്ധീൻ എം, ഇൻഡോസർട്ടിൽ നിന്നും ശ്രീ ജോബിൻ ജോൺ, കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻകുബേറ്റർ മേധാവി ഡോ. കെ പി സുധീർ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന സുഗന്ധവിള കർഷകരും വ്യവസായ പ്രമുഖരുമായുള്ള ചോദ്യോത്തര പരിപാടി സുഗന്ധ വ്യഞ്ജന വിളകളുടെ പ്രചാരണത്തിനായി ഫലപ്രദമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

മൂന്ന് മേഖലകൾ തിരിച്ചു നടന്ന സെമിനാറിൽ 240 ഓളം പേർ പങ്കെടുക്കുകയും 195 പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ദേശീയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രമുഖ ശാസ്ത്രജ്ഞരുടെ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ ഏറെ പ്രയോജനകരമായിരുന്നു. McCormic കമ്പനി സീനിയർ മാനേജർ ഡോ. പൂനം പൂനം പാണ്ഡെ, AVT McCormic ഓപ്പറേഷൻ ഹെഡ് ശ്രീ. അശോക് നായർ, അഗ്രികൾച്ചർ പ്രോജക്ട് അഡ്വൈസർ GIZ ശ്രീമതി പ്രഡ്ന്യ തോമ്പയർ, കാർഷിക കോളേജ് ഗവേഷണ വിഭാഗം മേധാവി ഡോ. ഫൈസൽ എം എച്ച്, ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. അനിത് കെ. എൻ, സെമിനാറിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും കാർഷിക കോളേജ് അധ്യാപികയുമായ ഡോ. ശ്രീകല ജി എസ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നൽകുകയുണ്ടായി.

News Desk

Recent Posts

ചങ്ങമ്പുഴയുടെ എഴുപത്തി ഏഴാമത് ഓര്‍മദിനത്തില്‍ ‘ചങ്ങമ്പുഴ കാവ്യസുധ’ പുസ്തകം കവി മധുസൂദനൻ നായർ പ്രകാശനം ചെയ്തു

തിരുവനന്തപുരം : പിരപ്പൻകോട് മുരളി സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ചങ്ങമ്പുഴ കാവ്യസുധ’ എന്ന പുസ്തകത്തിന്റെ…

2 days ago

ശബരിമലയില്‍ രണ്ട് മരണം..മരിച്ചത് ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും

ശബരിമലയില്‍ തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.…

3 days ago

പോലീസ് മേധാവി പട്ടിക; എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കാൻ കേന്ദ്ര നിർദേശം

പോലീസ് മേധാവി സ്ഥാനത്തേക്ക് എഡിജിപി റാങ്കിലുളള എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാൻ കേന്ദ്ര…

3 days ago

ആശാ വർക്കർമാരുടെ രാപകൽ സമര യാത്ര. സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മഹാറാലി 18 ന്

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം (16/6/25) : ആശാവർക്കർമാരുടെ രാപകൽ സമര യാത്രയ്ക്ക് സമാപനം കുറിച്ച് സെക്രട്ടറിയേറ്റ്…

3 days ago

നൈപുണ്യ വികസന പരിപാടികൾക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം അനുവദിക്കണം

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരിയുടെ അധ്യക്ഷതയിൽഹൈദരാബാദിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി…

3 days ago

“ഏട്ടൻ” പ്രിവ്യൂ ഷോ കഴിഞ്ഞു. തീയേറ്ററിലേക്ക്

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ഒരു പത്തു വയസ്സുകാരന്റെ ജീവിത കഥ അവതരിപ്പിക്കുകയാണ് "ഏട്ടൻ" എന്ന ചിത്രം.…

4 days ago