ത്രീഡിയിൽ വിം വെൻഡർ ഒരുക്കിയ ഡോക്യൂമെൻ്റെറി വിസ്മയം ,ലോകത്തെ വിവിധ മേളകളിൽ പുരസ്‌കാരവും പ്രേക്ഷകപ്രീതിയും നേടിയ അഞ്ചു ചിത്രങ്ങൾ ,മത്സര വിഭാഗത്തിലെ 17 ചിത്രങ്ങൾ എന്നിവ ഉൾപ്പടെ 69 ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വ ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും.
ചിത്രകാരനും ശിൽപിയുമായ അൻസലേം കീഫറിൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന അൻസലേം 6K റെസല്യൂഷനിലാണ് ചിത്രീകരിച്ചിരിക്കുന്നത് .അൻസലേം കീഫറിൻ്റെ സൃഷ്ടിപരമായ കലാ സഞ്ചാരത്തിൽ പ്രചോദനമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് .കാൻ ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിനേടിയ ചിത്രം നിള തിയേറ്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രദർശിപ്പിക്കുക .
ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളും 21 മാസം നീണ്ട അടിയന്തരാവസ്ഥയും പ്രമേയമാക്കി വിക്രമാദിത്യ മോട്‌വാനെ ഒരുക്കിയ ഇൻഡ്യാസ് എമർജൻസി,പ്രോമിതാ വോഹ്രയുടെ അൺലിമിറ്റഡ് ഗേൾസ് ,പങ്കജ് ഋഷികുമാറിൻ്റെ കുമാർ ടാക്കീസ്, ആഫ്രിക്കൻ ഷോർട്ട് ഫിക്ഷൻ ദി വെയിറ്റ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
രാജേഷ് ജെയിംസിൻ്റെ ലോംഗ് ഡോക്യുമെൻ്ററിയായ ‘സ്ലേവ്സ് ഓഫ് ദ എംപയർ’ ,ജീവി ,പുരുഷൻ്റെ പര്യായം
ചുരുളുകൾ ,അഗ്രം തുടങ്ങി 10 മലയാള ചിത്രങ്ങളാണ് മേളയിലെ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നത്.ഡച്ചുകാർ അടിമകളാക്കിയ അലക്കു തൊഴിലാളികളുടെ ജീവിതം അനാവരണം ചെയ്യുന്ന ഹർഷിൽ ഭാനുശാലിയുടെ ‘പിക്ചറിംഗ് ലൈഫ്’, ദബാങ്കൻ സിംഗ് സോളങ്കിയുടെ ‘ഫോർ ടെയിൽസ് ഫ്രം ബുക്ക് എർത്ത്’ അപരാജിത ഗുപ്തയുടെ ബിയോണ്ട് റേറ്റിംഗ്‌സ് എന്നിവ ഉൾപ്പടെ 10 ഹ്രസ്വചിത്രങ്ങളും നാല് ഹ്രസ്വ ഡോക്യുമെൻ്ററികളുമാണ് ചൊവ്വാഴ്ച മല്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .
ഊർമി ജുവേക്കറിൻ്റെ ‘ദി ഷില്ലോംഗ് ചേംബർ ക്വയർ ആൻഡ് ദി ലിറ്റിൽ ഹോം സ്കൂൾ’, പുഷ്പേന്ദ്ര സിംഗിൻ്റെ ‘പേൾ ഓഫ് ദി ഡെസേർട്ട്’, എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും .നിരൂപകനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ചെലവൂർ വേണുവിനോടുള്ള ആദരമായി ജയൻ മാങ്ങാട് സംവിധാനം ചെയ്ത ‘ചെലവൂർ വേണു: ജീവിതം, കാലം’ എന്ന ചിത്രത്തിൻ്റെ പ്രദർശനവും ഇന്നുണ്ടാകും.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…