രണ്ടാംവര്ഷത്തിലേയ്ക്ക് കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്ഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. സാധാരണക്കാര്ക്കും വിദേശതൊഴില് സ്വപ്നങ്ങള് സാക്ഷാത്ക്കരിക്കാന് സഹായിച്ച എൻഐഎഫ്എൽ കൂടുതല് സാറ്റലൈറ്റ് സെന്ററുകള് ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് വാര്ഷികം വീഡിയോസന്ദേശം വഴി ഉദ്ഘാടനം നിര്വ്വഹിച്ച നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. എൻ.ഐ.എഫ്.എല്ലിന് നിലവില് തിരുവനന്തപുരത്തും കോഴിക്കോടുമാണ് സെന്ററുകള്.
തിരുവനന്തപുരത്തു നടന്ന ചടങ്ങില് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില് OET ചീഫ് കൊമേഴ്സ്യൽ ഓഫീസര് ആദം ഫിലിപ്സ് മുഖ്യാതിഥിയായിരുന്നു. OET (CBLA) ഏഷ്യാ പെസഫിക് റീജിയണല് ഡയറക്ടര് ടോം കീനൻ മുഖ്യപ്രഭാഷണം നിര്വ്വഹിച്ചു. നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര് പ്രകാശ് പി ജോസഫ് ആശംസകള് അറിയിച്ചു സി.എം.ഡി അസ്സോയിയേറ്റ് പ്രൊഫസര് അനില് പി.ജി , OET (CBLA) പ്രതിനിധികളായ പാർവ്വതി സുഗതൻ, പ്രകൃതി ദാസ്, എൻഐഎഫ്എൽ പ്രതിനിധികളായ ജുബി സുമി മാത്യു, സ്മിത ചന്ദ്രന്, അധ്യാപകര്, നോര്ക്ക റൂട്ട്സ് ജീവനക്കാര്, വിദ്യാര്ത്ഥികള് എന്നിവരും ചടങ്ങില് സംബന്ധിച്ചു. O.E.T, I.E.L.T.S (ഓണ്ലൈന്, ഓഫ് ലൈന്), ജര്മ്മന് ഭാഷയില് (C.E.F.R) എ 1, എ2, ബി1, ബി2 ലെവല് വരെയുളള കോഴ്സുകളാണ് എൻഐഎഫ്എല്ലില് നിന്നും ലഭ്യമാകുന്നത്. കൂടുതല് വിവരങ്ങള്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…