കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20 വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലുമായി വിവിധ വേദികളിലായാണ് കോൺക്ലേവ് നടക്കുന്നത്. അന്താരാഷ്ട വ്യക്തികളും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കുന്ന ചർച്ചകളും എക്സിബിഷനുകളും പരിപാടികളുടെ ഭാഗമാകും. കോൺക്ലേവിന്റെ വേദികളിലൊന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയായിരിക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസ്സിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന കോൺക്ലേവിന്റെ ഏകോപനസമിതിയുടെ യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, ഡയറക്ടർ ഓഫ് ടെക്നിക്കൽ എജുക്കേഷൻ ഡോ. ആശാലത, ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ജഗതിരാജ് വി.പി, കുസാറ്റ് വിസി ഡോ പി ജി ശങ്കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര് സ്വദേശിയായ മൂന്നരവയസുകാരനും…
കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങൾ …
പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ എം ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനവും താക്കോൽദാനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…
_തിരുവനന്തപുരം:_ ഒജെ ജനീഷിനെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ്…
ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന…