ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും, വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും

കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്.

മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. 15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന് ശേഷം നൈപുണ്യം നേടിയവര്‍ക്കായി അങ്കമാലി ചമ്പന്നൂര്‍ പഞ്ചായത്തിലെ എറണാകുളം വെല്‍ഫെയര്‍ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നഴ്‌സറിയും തുറന്നു. ഇത്തരം നൈപുണ്യം നേടുന്നതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സുസ്ഥിര ഉപജീവനമാര്‍ഗം കണ്ടെത്തുവാനും ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്ന് മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ. ജീമോന്‍ കോര പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും മാന്‍ കാന്‍കോര്‍ പ്രതിജ്ഞാബദ്ധമാണ്.

എറണാകുളം വെല്‍ഫെയര്‍ സര്‍വീസുമായുള്ള പങ്കാളിത്തത്തിലൂടെ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും വിജയിക്കാന്‍ അവസരമൊരുക്കുന്ന സാമൂഹിക തുല്യത ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ചമ്പന്നൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച നഴ്‌സറിയുടെ ഉദ്ഘാടനം വി മാന്‍ ഫില്‍സ് പ്രസിഡന്റ് ജോണ്‍ മാന്‍, വി മാന്‍ ഫില്‍സ് ഇ.എം.ഇ.എ(യൂറോപ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) റീജിയണല്‍ ഡയറക്ടര്‍ സമന്ത മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസ് എക്‌സി. ഡയറക്ടര്‍ ഫാദര്‍ ജോസഫ് കുളുത്തുവേലില്‍, മാന്‍ കാന്‍കോര്‍ ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ഡോ. ജീമോന്‍ കോര, വിവേക് ജെയിന്‍(സി.എഫ്.ഒ, ഇന്ത്യ ആൻഡ് ശ്രീലങ്ക, മാന്‍ കാന്‍കോര്‍), പ്രതാപ് വള്ളിക്കാടന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്-ബിസിനസ്,മാന്‍ കാന്‍കോര്‍), മാത്യു വര്‍ഗീസ് (സീനിയര്‍ വൈസ് പ്രസിഡന്റ്-ഓപ്പറേഷന്‍സ്), മാര്‍ട്ടിന്‍ ജേക്കബ് (വൈസ് പ്രസി.- എച്ച്.ആര്‍,) എന്നിവര്‍ പങ്കെടുത്തു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago