ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് വിതുര സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന പുതിയ വാക്ക് രൂപപ്പെടുത്തി , ഇംഗ്ലീഷ് ഭാഷയ്ക്ക്
സംഭാവന ചെയ്ത് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്.

പുതുതായി പരിചയപ്പെടുന്ന ഇംഗ്ലീഷ് വാക്കുകൾ ശേഖരിച്ച്, ക്രോഡീകരിച്ച്, ചിട്ടപ്പെടുത്തി മനസ്സിലും കടലാസ്സിലും ( ഡയറി/ നോട്ട്ബുക്ക്) കുറിച്ചിടുന്ന ശീലം നിരവധി പേർക്കുണ്ടെങ്കിലും അതിന് MYCTIONARY എന്ന് നാമകരണം ചെയ്ത് MYCTIONARYഎന്ന വാക്ക് രൂപപ്പെടുത്തിയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷയ്ക്ക് ഈ സംഭാവന നല്കിയിരിക്കുന്നത്. വിദ്യാർത്ഥികൾതങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വാക്ക് കണ്ടെത്തിയതെങ്കിലും രണ്ട് ഇംഗ്ലീഷ് വാക്കുകളെ ( വാക്കുകളുടെ അക്ഷരങ്ങളുടെയും ഉച്ചാരണങ്ങളുടെയും ഭാഗങ്ങളെ )പുതിയ അർത്ഥതലം നല്കി കൂട്ടിച്ചേർത്ത് പുതിയ വാക്ക് രൂപപ്പെടുത്തുന്ന മിശ്ര ശബ്ദ രൂപീകരണ രീതി (PORTMANTO) എന്ന ഇംഗ്ലീഷ് ഭാഷാ സങ്കേതം ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നുവെന്ന് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ചുമതല വഹിക്കുന്ന ഇംഗ്ലീഷ് അധ്യാപകൻ അൻവർ കബീർ സാക്ഷ്യപ്പെടുത്തുന്നു.

ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സ്വകാര്യ ഇംഗ്ലീഷ് പദകോശ സഞ്ചയം (MYCTIONARY) സ്കൂളിലെ വളരെയധികം വിദ്യാർത്ഥികൾ ഉപയോഗിച്ചു വരുന്നതായും ഇംഗ്ലീഷ് ഭാഷാ പഠനത്തിനും പരിശീലനത്തിനും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2021-ൽ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ വ്യക്തിഗത ഡിക്ഷ്ണറി സങ്കേതത്തിന്റെ അടിസ്ഥാനത്തിലുള്ള ഡിക്ഷ്ണറികൾ സ്കൂളിലെ ഒൻപതാം ക്ലാസിലെ ഒൻപത് ഡിവിഷനുകളിലെ വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിച്ചു വരുന്നതായും ഇത് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതായും അൻവർ കബീർ പറയുന്നു.

പഠന പ്രവർത്തങ്ങൾക്ക് പുറമേ കഥാരചന, കവിതാ രചന, കണ്ടന്റ് റൈറ്റിംഗ്, വ്ളോഗ്, മറ്റു ക്രിയാത്മക രചനകൾ, തുടങ്ങിയ പഠനാനുബന്ധ / പഠനേതര പ്രവർത്തനങ്ങൾക്കെന്ന പോലെ തന്നെ ഭാവി തൊഴിൽ സംരഭങ്ങളിൽപ്പോലും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാകുന്നതാണ് ഈ വ്യക്തിഗത ഡിക്ഷ്ണറിയെന്ന് അദ്ദേഹം അടയാളപ്പെടുത്തുന്നു.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങൾ ഇതു വാർത്തയാക്കിയതോടെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ലോകഭാഷയായ ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പുതിയ വാക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞതിന്റെ ആവേശത്തിലും ആഹ്ളാദത്തിലുമാണ് വിതുര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിതുര യെന്ന കൊച്ചു ഗ്രാമവും.

News Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

3 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago