ഫ്രൈഡേ സ്‌ക്രീനിംഗ്; ‘ദ നെയിം ഓഫ് ദ റോസ്’ പ്രദര്‍ശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 നവംബര്‍ 15 വെള്ളിയാഴ്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഷോണ്‍ ഷാക് അന്നോദിന്റെ ‘ദ നെയിം ഓഫ് ദ റോസ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഇറ്റാലിയന്‍ ദാര്‍ശനികനും നോവലിസ്റ്റുമായ ഉംബര്‍ട്ടോ എക്കോയുടെ 1980ലെ നോവലിനെ ആസ്പദമാക്കി 1986ല്‍ ഇംഗ്‌ളീഷില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോണ്‍ കോണറിക്ക് മികച്ച നടനുള്ള അവാര്‍ഡുള്‍പ്പെടെ ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ (ബാഫ്ത) രണ്ട് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഈ ചിത്രം. 1987ലെ ബെര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
മധ്യകാല യൂറോപ്പിലാണ് കഥ നടക്കുന്നത്. ഒരു ദൈവശാസ്ത്ര സഭാസമ്മേളനം നടക്കുന്നതു തൊട്ടു മുമ്പ് ഒരു ദുരൂഹമരണം സംഭവിക്കുന്നു. സഭാപുസ്തകങ്ങളിലും രേഖകളിലും വര്‍ണചിത്രങ്ങള്‍ ഒരുക്കുന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ വിഭാഗത്തില്‍പ്പെട്ട വില്യം തന്റെ അനുയായി അഡ്‌സോയ്‌ക്കൊപ്പം വടക്കന്‍ ഇറ്റലിയിലത്തെുന്നു. വില്യം യുവാവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങുമ്പോള്‍ തുടര്‍ച്ചയായി അസാധാരണ മരണങ്ങള്‍ നടക്കുന്നു. 131 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

News Desk

Recent Posts

എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക്  …

10 hours ago

കേസ് ഡയറി പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് അഷ്ക്കർ സൗദാൻ; ചിത്രം നാളെ വ്യാഴാഴ്ച (21-08-2025) തിയേറ്ററുകളിൽ

ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…

16 hours ago

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…

21 hours ago

നീറ്റ് പിജി 2025 ഫലം പ്രഖ്യാപിച്ചു

നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…

1 day ago

മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി…

1 day ago

മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി ശിവന്‍കുട്ടി

ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്‍റെ…

1 day ago