കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 നവംബര്‍ 15 വെള്ളിയാഴ്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഷോണ്‍ ഷാക് അന്നോദിന്റെ ‘ദ നെയിം ഓഫ് ദ റോസ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഇറ്റാലിയന്‍ ദാര്‍ശനികനും നോവലിസ്റ്റുമായ ഉംബര്‍ട്ടോ എക്കോയുടെ 1980ലെ നോവലിനെ ആസ്പദമാക്കി 1986ല്‍ ഇംഗ്‌ളീഷില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോണ്‍ കോണറിക്ക് മികച്ച നടനുള്ള അവാര്‍ഡുള്‍പ്പെടെ ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ (ബാഫ്ത) രണ്ട് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഈ ചിത്രം. 1987ലെ ബെര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
മധ്യകാല യൂറോപ്പിലാണ് കഥ നടക്കുന്നത്. ഒരു ദൈവശാസ്ത്ര സഭാസമ്മേളനം നടക്കുന്നതു തൊട്ടു മുമ്പ് ഒരു ദുരൂഹമരണം സംഭവിക്കുന്നു. സഭാപുസ്തകങ്ങളിലും രേഖകളിലും വര്‍ണചിത്രങ്ങള്‍ ഒരുക്കുന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ വിഭാഗത്തില്‍പ്പെട്ട വില്യം തന്റെ അനുയായി അഡ്‌സോയ്‌ക്കൊപ്പം വടക്കന്‍ ഇറ്റലിയിലത്തെുന്നു. വില്യം യുവാവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങുമ്പോള്‍ തുടര്‍ച്ചയായി അസാധാരണ മരണങ്ങള്‍ നടക്കുന്നു. 131 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…