ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും
തിരുവനന്തപുരം: 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിൻ്റെയും ഡെലിഗേറ്റ് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഡിസംബര്‍ 10ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ടാഗോർ തിയേറ്ററിലാണ് ചടങ്ങ്. സിനിമാ താരങ്ങളായ മഹിമ നമ്പ്യാരും ഷറഫുദ്ദീനും ഡെലിഗേറ്റ് കിറ്റുകൾ മന്ത്രി സജി ചെറിയാനിൽ നിന്നേറ്റു വാങ്ങും. മേയർ ആര്യ രാജേന്ദ്രൻ ഫെസ്റ്റിവൽ ഷെഡ്യൂൾ പ്രകാശനം ചെയ്യും. ക്യൂറേറ്റർ ഗോൾഡ സെല്ലം ഐ എഫ് എഫ് കെയുടെ 29-ാമത് പതിപ്പ് പരിചയപ്പെടുത്തും. കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, റിസപ്ഷൻ ആൻഡ് ഫംഗ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എം വിജയകുമാർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി തുടങ്ങിയവർ സംബന്ധിക്കും.
ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 170ൽ പരം സിനിമകളും 450 ഓളം പ്രദർശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഡെലിഗേറ്റ് കിറ്റ് ഡിസംബര്‍ 10ന് വൈകുന്നേരം മുതൽ ലഭിച്ചു തുടങ്ങും.
തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ…
ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയവുമായി കേരളം. ആദ്യ ഇന്നിങ്സിൽ 180…
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ്…
തിരുവനന്തപുരം :29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ…
ഐ എഫ് എഫ് കെ മീഡിയ സെൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു തിരുവനന്തപുരം: മികവാർന്ന സിനിമകൾ…
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ…