പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് ഷബാന ആസ്മി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഐഎഫ്എഫ്‌കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി ഒപ്പം വിവിധ സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകർക്കും നന്ദിയർപ്പിച്ചു. കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു. 1994ൽ കോഴിക്കോട് സംഘടിപ്പിച്ച ആദ്യ ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തതിന്റെ ഓർമകൾ ഷബാന ആസ്മി പങ്കുവച്ചു. തന്റെ സിനിമകൾ ഉൾപ്പെടുത്തിയുള്ള റെട്രോസ്‌പെക്ടീവ് സെഗ്മെന്റിനായി കാത്തിരിക്കുകയാണെന്നും ഷബാന ആസ്മി പറഞ്ഞു. നാളെ രാവിലെ 9.15ന് ശ്രീ തീയേറ്ററിലാണ് ഈ സെഗ്മെന്റിലെ ആദ്യ ചിത്രമായ അങ്കുർ പ്രദർശിപ്പിക്കുന്നത്.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…