എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിൽ രചിച്ച ‘അയ്യപ്പ അഷ്ടകം’ യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ചെമ്പക ക്രിയേഷൻസിന്റെ ബാനറിൽ രാകേഷ് ആർ നായരും ആർ കെ നായരും ചേർന്ന് നിർമ്മിച്ച ഈ ആൽബം ചുരുങ്ങിയ സമയം കൊണ്ടാണ് ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയത്.
സ്ഥിരമായി കേട്ടുവരുന്ന അയ്യപ്പ ഭക്തിഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അയ്യപ്പ അഷ്ടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശബരിമലയിലെ മണിമണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകളും അയ്യപ്പൻറെ എഴുന്നള്ളത്തുമാണ് ഈ ആൽബത്തിലെ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പന്റെ തിടമ്പ് ഇത്തരത്തിൽ ഒരു ആൽബത്തിൽ വരുന്നത് ആദ്യമായിട്ടാണെന്ന് മണിമണ്ഡപത്തിലെ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന രതീഷ് അയ്യപ്പക്കുറുപ്പ് പറഞ്ഞു. വളരെ ഹൃദ്യമായ അനുഭവമാണ് ഈ ആൽബം നൽകിയതെന്ന് പന്തളം രാജകുടുംബാംഗം ദീപ വർമ്മ പ്രതികരിച്ചു.
പ്രിയ മേനോൻ സംഗീതം നൽകിയ അയ്യപ്പ അഷ്ടകം പാടിയിരിക്കുന്നത് വിമൽ കെ എസും പ്രിയയും ചേർന്നാണ്. കാടിന്റെ കുളിർമയും ആത്മീയതയുടെ വിശുദ്ധിയും ധ്യാനത്തിന്റെ ഏകാന്തതയും ഈ ആൽബത്തിൽ ആസ്വദിക്കാനാകും. ചെമ്പക ക്രിയേഷൻസിന്റെ ആദ്യ ആൽബമാണ് അയ്യപ്പ അഷ്ടകം.
ആല്‍ബത്തിന്റെ വീഡിയോ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
ഇന്ത്യയുടെ ബഹിരാകാശ–രക്ഷാ ദൗത്യങ്ങൾക്ക് മൂന്ന് ദശകത്തിലേറെയായി സമാനതകളില്ലാത്ത സാങ്കേതിക പിന്തുണ നൽകുന്ന ഹൈദരാബാദ് ആസ്ഥാമായി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിച്ചു…
PMG തൊഴിൽ ഭവനിൽ ജില്ലാ ലേബർ ഓഫീസറുടെ മുമ്പിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ്…
കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ…
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…