കോഴിക്കോട് : കേരള സാഹിത്യചരിത്ര താളുകളിൽ എന്നും ഓർത്ത് വെയ്ക്കാവുന്ന ഒരു മഹനീയ മുഹൂർത്തത്തിന് ഇന്നലെ KLF വേദി സാക്ഷിയായി. തിരുവനന്തപുരം കേന്ദ്രമായുളള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പന്തീരാങ്കാവ് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്‌കൂളിലെ നൂറു ബാല സാഹിത്യ ഹൃദയങ്ങൾ രചന നിർവ്വഹിച്ച പുസ്തക പ്രകാശന ചടങ്ങാണ് ഇന്നലെ ശ്രദ്ധയാകർഷിച്ചത്.
നോബൽ സമ്മാന ജേതാവും ഫ്രഞ്ച് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ദുഫ്ളോയാണ് 115 പുസ്തകങ്ങളുടെ പ്രകാശനത്തിൻ്റെ ഉദ്‍ഘാടന കർമ്മം നിർവ്വഹിച്ചത് . പിന്നീട് ഓക്സ്ഫോർഡ് സ്‌കൂളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ പി സുരേന്ദ്രൻ പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രഭാഷണം നടത്തി. ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സീൻ്റെ കേരളത്തിലെ അഡ്ജ്യുറിക്കേറ്ററായ സാം ജോർജ് സ്‌കൂളിൻ്റെ ഈ റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.
ഓക്സ്ഫോർഡ് ക്രോണിക്കൾസ് എന്ന പേരിൽ രണ്ടു ദിവസമായി ഓക്സ്ഫോർഡ് സ്‌കൂളിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് , മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ എന്നിവരുടെ പ്രോഗ്രാമുകളും പ്രമുഖ സൂഫി സംഗീതജ്ഞനായ സമീർ ബിൻസിയുടെ ഖവാലിയും കൂടാതെ വിവിധ സാംസ്കാരിക സാഹിത്യ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കെ പി രാമനുണ്ണി , ബാബു പറശ്ശേരി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…