കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല ഓഫീസിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് സങ്കൽപ്പ് ഹബ്ബ് ഫോർ എംപവര്മെന്റ് ഓഫ് വിമൺ- ഫിൽക്ക ഫിലിം സൊസൈറ്റി, ലോട്ടറി ഡിപ്പാർട്ട്മെന്റ്, ജോയിന്റ് കൗൺസിൽ, നന്മ ഫിലിം സൊസൈറ്റി, ചലച്ചിത്ര അക്കാദമി, സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ, ബീം ഫിലിം സൊസൈറ്റി, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ, യുവകലാ സാഹിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് വേൾഡ് സിനിമ ആൻഡ് വിമൻസ് വേൾഡ് എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സെമിനാർ, പെയിന്റിംഗ് കോമ്പറ്റീഷൻ എന്നിവ ഫെബ്രുവരി 26 നു സംഘടിപ്പിച്ചു.
രാവിലെ 10 മണി മുതൽ ആരംഭിച്ച സിനിമ പ്രദർശനം രാത്രി 10 മണി വരെ നീണ്ടു. പ്രദർശിപ്പിച്ച 10 സിനിമകളിൽ ഒരെണ്ണം ഒഴികെ 9 സിനിമകളും വിക്കിപീഡിയയിൽ പോലും വന്നിട്ടില്ലാത്ത -വനിതകൾ സംവിധാനം ചെയ്തവയും വനിതകളെ കേന്ദ്രീകരിച്ച് പുരുഷന്മാർ സംവിധാനം ചെയ്‌തവയും ആയ ഏറ്റവും പുതിയ സിനിമകൾ ആണെന്നുള്ളത് ഈ ഫിലിം ഫെസ്റ്റിന്റെ പ്രത്യേകതകൾ ആയിരുന്നു. ഇറാൻ, റഷ്യ, ലിത്വാനിയ, ബൾഗേറിയ, ചിലി , ഇന്ത്യ എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നുള്ള ലോക ക്ലാസിക്കൽ സിനിമകളാണ് പ്രദർശിപ്പിച്ചത്.
വൈകുന്നേരം 5:30 നു നടന്ന സെമിനാർ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി തസ്‌നീം പി എസ് ഉദ്ഘാടനം ചെയ്തു. ഫിൽക്ക ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി സാബു ശങ്കർ, ഫിൽക ഫിലിം സൊസൈറ്റി പ്രസിഡന്റ് ഡോക്ടർ ബി രാധാകൃഷ്ണൻ, ഫിൽക്ക വൈസ് പ്രസിഡണ്ട് ഗിരിജ സുരേന്ദ്രൻ, വനിതാ കമ്മീഷൻ അംഗം അഡ്വക്കേറ്റ് ഇന്ദിരാ രവീന്ദ്രൻ, ഡിസ്ട്രിക്ട് സങ്കല്പ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ നീതു എസ് സൈനു, കവയിത്രി രാജാംബിക എന്നിവർ സെമിനാറിൽ സംസാരിച്ചു. പെയിന്റിങ് കോമ്പറ്റീഷനിൽ വിജയികളായ ലക്ഷ്മി ഹരികുമാർ, ദിയ ലിസി ഷൈൻ, അർച്ചന സി എസ്, ആശിഷ . വി എന്നിവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.
ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15…
കേരള ഫൈൻ ആർട്സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മുന്നിൽ ക്യാമ്പസിലെ…
ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന്…
പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും…
രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുമായി യുവാക്കള്‍ നിര്‍ബന്ധമായും തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി. കേരള നിയമസഭ അന്താരാഷ്ട്ര…
ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന…