സെർവർ വരെ അടിച്ചു പോയി! ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴി‍ഞ്ഞ ഇന്ത്യൻ ചിത്രം

വെള്ളിയാഴ്ച രാവിലെയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്.

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എംപുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കിടയില്‍ വൻ തരംഗമായിരുന്നു. ഇപ്പോഴിതാ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് തേടി സൈറ്റുകളിലെല്ലാം ആരാധകപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച രാവിലെ തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയിൽ റെക്കോഡ് ബുക്കിങ് ആണ് നടന്നത്. ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി എംപുരാൻ. വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോഡ് ആണ് എംപുരാൻ നിമിഷങ്ങൾകൊണ്ട് തകർത്തു കളഞ്ഞത്.

മണിക്കൂറിൽ 96,140 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റഴിച്ചത്. ഇതിനിടെ ബുക്ക് മൈ ഷോയുടെ സെര്‍വര്‍ തകര്‍ന്നതായും രാവിലെ റിപ്പോർട്ടുകൾ വന്നു. ഒട്ടുമിക്ക ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും എംപുരാന്റെ ടിക്കറ്റിനായി ആരാധകരുടെ ഓട്ടമാണ്. ടിക്കറ്റുകളെല്ലാം അതിവേഗമാണ് വിറ്റഴിക്കപ്പെടുന്നത്. ആദ്യദിവസത്തെ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ ഒട്ടുമിക്ക തിയറ്ററുകളിലും വിറ്റു തീര്‍ന്നുകഴിഞ്ഞു.

ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയുമെന്നാണ് പലരും വിലയിരുത്തുന്നത്. എംപുരാന്റെ ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിങുകൾ ഇതിനോടകം 12 കോടി രൂപ കടന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രം കൂടിയാണിത്. ലോകമെമ്പാടുമായി 40-50 കോടി രൂപ ഇതിനോടകം ചിത്രം ഗ്രോസ് നേടി കഴിഞ്ഞു.

ഇത് മോഹൻലാലിന്റെ തന്നെ മരക്കാർ: അറബിക്കടലിന്റെ സിംഹം (20 കോടി രൂപ) നേടിയ നിലവിലെ റെക്കോർഡിന്റെ ഇരട്ടിയിലധികം വരും. മാർ‌ച്ച് 27-ന് രാവിലെ ആറു മണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്‌നാട്ടില്‍ ശ്രീഗോകുലം മൂവീസാണ് ചിത്രം റിലീസ് ചെയ്യുന്നത് ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. എംപുരാൻ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറുമോ എന്നാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago