2024ലെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആറ് ഡോക്യുമെന്ററികള്‍ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും. ‘ഇലക്ഷന് ഡയറീസ് 2024’ എന്ന ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ജര്‍മ്മനിയിലെ ഗോട്ടിന്ജന് യൂണിവേഴ്സിറ്റിയില്‍ സ്റ്റേറ്റ് ആന്റ് ഡെമോക്രസി ഗവേഷണവിഭാഗം തലവയായ ശ്രീരൂപ റോയ്, ഡോക്യുമെന്ററി സംവിധായകന് ലളിത് വചാനി എന്നിവര്‍ ചേര്‍ന്നാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും ഈ വിഭാഗം. ജര്‍മ്മനിയിലെ ഗോട്ടിന്ജന് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസ് (സെമിസ്) ആണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മുന്‍ധനമന്ത്രിയും പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സസൂക്ഷ്മം പിന്തുടരുന്ന ഡോക്യുമെന്ററിയാണ് അഞ്ജലി മൊണ്ടേറിയോ, കെ.പി ജയശങ്കര്‍ എന്നിവര്‍ സംവിധാനം ചെയ്ത ‘സ്റ്റേറ്റ് ഓഫ് ഹോപ്പ്’. തൊഴില്‍, ജൈവകൃഷി, സ്ത്രീസംരംഭങ്ങള്‍ എന്നിവയിലൂന്നിയ പ്രകടനപത്രികയുടെ ദൃശ്യപരമായ വിശകലനം കൂടിയാണ് ഈ ചിത്രം. തമിഴ്നാടിന്റെ രാഷ്ട്രീയരംഗത്ത് ഹിന്ദു ദേശീയവാദം പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ തമിഴകത്തിന്റെ സാംസ്കാരിക ബിംബങ്ങളും പ്രതീകങ്ങളും എങ്ങനെ പിടിച്ചെടുക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുകയാണ് ഗ്രീഷ്മ കുത്താര്‍, മഞ്ജുപ്രിയ കെ എന്നിവര്‍ ഒരുക്കിയ ‘അവര്‍ സിംബല്‍ ഈസ്’ എന്ന ഡോക്യുമെന്ററി. ഷില്ളോങിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെ മക്കളും പുറത്തുനിന്നുള്ളവരും എന്ന വേര്‍തിരിവിലുള്ള വംശകേന്ദ്രിത രാഷ്ട്രീയത്തെ വിശകലനം ചെയ്യുകയാണ് അമിത് മഹന്തിയുടെ ‘ഇന്‍സൈഡ് ഔട്ട്’. ഹൈദരാബാദിലെ മുസ്ലിം സ്വത്വവാദത്തിന്റെ അതിജീവനം ഓള് ഇന്ത്യന്‍ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന് നേതാവ് അസാദുദ്ദീന്‍ ഒവൈസിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുകയാണ് ‘ക്രെസന്റ് ഇന്‍ ദ സാഫ്രോണ്‍ സ്കൈ’. അലിഷാന്‍ ജാഫ്രി, ഓമര്‍ ഫാറുഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലെസ്ബിയന്‍, ഗേ, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധാനങ്ങളുടെ സാധ്യതകള്‍ അന്വേഷിക്കുന്നു, അവിജിത് മുകുള്‍ കിഷോറിന്റെ ‘എ മൈനസ്ക്യൂള്‍ മൈനോറിറ്റി’. പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെട്ട ടി.എം.സി എം.പി മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ അതിജീവനത്തിന്റെ നാള്‍വഴികളാണ് ലളിത് വചാനി ‘ദ ബാറ്റില്‍ റോയല്‍’ എന്ന ചിത്രത്തിലൂടെ സൂക്ഷ്മമായി വരച്ചുകാട്ടുന്നത്.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് …
ക്രൈം ത്രില്ലര്‍ ജോണറില്‍ എത്തുന്ന ദ കേസ് ഡയറി ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നായകര്‍ അഷ്കര്‍…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച…
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം…
തിരുവനന്തപുരം: കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി…
ദ വയർ (The Wire) മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. വിയോജിപ്പുകളെയും വിമർശനങ്ങളെയും ഇല്ലാതാക്കി, ജനാധിപത്യത്തിന്റെ…