സഞ്ജു സാംസൺ ഏഷ്യാകപ്പ് ടീമിൽ

ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ ശുഭ്മാന്‌‍ ​ഗിൽ വൈസ് ക്യാപ്റ്റനായി ട്വന്റി 20 ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറാകും. ജസ്പ്രീത് ബുമ്രയും മടങ്ങി എത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് ടീമിൽ ഇടം നേടാനായില്ല. ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് അജിത്‌ അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിങ്.

News Desk

Recent Posts

ജില്ലാ ആശുപത്രിയിൽ അപകടം; കോൺക്രീറ്റ് അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തി വീണ്ടും അപകടം. ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടത്തിൽ…

12 hours ago

ഭാരതീയ വിദ്യാ ഭവനിൽ ഗാന്ധിജയന്തി ആഘോഷിച്ചു

വട്ടിയൂർക്കാവ്: ഭാരതീയ വിദ്യാ ഭവനിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ്, നാടകാവിഷ്കാരം, ടാബ്ലോ,…

18 hours ago

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മവാർഷിക ദിനമായ 2025 ഒക്ടോബർ 2ന് രാവിലെ 8ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി…

18 hours ago

വിദ്യാദാനം ~ വിദ്യാർഥിമാനനം നൂനം<br>വിദ്യാദാനരഹസ്യമാം ~ ഡോ വി ആർ  പ്രബോധചന്ദ്രൻ നായർ

അറിവുനൽകുന്നതിൽ പലരും ശ്രദ്ധിക്കാത്ത ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. പഠിതാക്കളിൽ ഓരോ ആളിന്റെയും കഴിവിനുതക്ക അളവിലുള്ള അറിവു പകർന്നുനൽകുന്നതേ ഫലവത്താവൂ. പാത്രം…

1 day ago

കാൻസർ കുരുന്നുകളെ സഹായിക്കാൻ ‘സനാഥാലയം’. നമുക്കും ഒപ്പം നിൽക്കാ

ഞങ്ങളുടെ കാൻസർ കുരുന്നുകളെ കൈവെടിയരുത്!നന്മയുള്ളവർ സഹായിക്കണംകാൻസർ ചികിത്സയ്ക്കായി ദൂരങ്ങളിലൂടെ RCC യിലേക്കെത്തുന്ന നൂറുകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും ‘സനാഥാലയം’ വർഷങ്ങളായി ഒരു…

1 day ago

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിര്‍ബന്ധമാക്കും; കരടുവിജ്ഞാപനം പുറത്തിറക്കി

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2026 ഒക്ടോബർ 1 മുതൽ എല്ലാ…

4 days ago