തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രമേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം മേളകള്‍ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേളയുടെ ഡെലിഗേറ്റ് കിറ്റ് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. മാത്യുവിന് സമ്മാനിച്ചു. ലോകസത്യങ്ങള് അറിയാന്‍ സത്യത്തോട് പക്ഷംചേരുന്ന ഡോക്യുമെന്ററികള്‍ കാണേണ്ടത് അനിവാര്യമാണെന്ന് ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
ഒരു മുഴുനീളചിത്രത്തിന് പറയുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കുറച്ചു മിനിറ്റുകള്‍ മാത്രമുള്ള ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും സാധിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ഓരോ ഡോക്യൂമെന്ററിയും വരുംതലമുറയ്ക്കുള്ള ചരിത്രരേഖകളാണെന്നും കേവലം വിനോദോപാധികള്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍ അധ്യക്ഷനായി. കെ.എസ്.എഫ്.ഡി.സി ചെയര്‍പേഴ്സണ്‍ കെ. മധു, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മധുപാല്‍, സാക്ഷരതാ മിഷന് അതോറിറ്റി ഡയറക്ടര്‍ എ.ജി.ഒലീന, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ബി.രാകേഷ് എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സ്വാഗതവും ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷാജി നന്ദിയും പ്രകാശിപ്പിച്ചു.
2025 ഓഗസ്റ്റ് 22 മുതല്‍ 27 വരെ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് https://registration.iffk.in സന്ദര്‍ശിക്കുക.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്നസംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…