സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്:  2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ പി) കാൻഡിഡേറ്റ് അഡോപ്ഷൻ ആൻഡ് ഫണ്ട് റെയ്സിംഗ് കൺവെൻഷനിലാണ്   അപ്രതീക്ഷിതമായൊരു ‘മലയാളി താരം’ ഏവരുടെയും മനം കവർന്നത്. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമൊപ്പം സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ  വേദികളിൽ ഇപ്പോൾ പ്രധാന സംസാരവിഷയം ‘മണവാട്ടി’ എന്ന പേരിൽ ലേലത്തിൽ വെച്ച ഒരു മദ്യക്കുപ്പിയാണ്.

എസ്.എൻ.പി സ്ഥാനാർത്ഥി മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് കൗതുകമുണർത്തി ഈ സ്പെഷ്യൽ എഡിഷൻ ബോട്ടിൽ അവതരിപ്പിച്ചത്.  സ്കോട്ടിഷ് ഭരണത്തലവനായ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും മണവാട്ടി വാറ്റിന്റെ ഉടമ ജോൺ സേവ്യറും ചേർന്ന് ഒപ്പിട്ട ബോട്ടിലാണ് ലേലത്തിൽ താരമായത്.

സ്കോട്ടിഷ് രാഷ്ട്രീയ ചരിത്രത്തിലെ 1970-കൾ വരെയുള്ള പഴയൊരു പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന അഡോപ്ഷൻ നൈറ്റ്  എന്ന വേദിയിലായിരുന്നു മലയാളിയുടെ സ്വന്തം ബ്രാൻഡ് ശ്രദ്ധേയമായത്. സ്ഥാനാർത്ഥിയെ പാർട്ടി ഔദ്യോഗികമായി ഏറ്റെടുക്കുന്ന  പഴയകാല ചടങ്ങ് പുനരാവിഷ്കരിച്ചപ്പോൾ, അതിന് സാക്ഷികളാകാൻ സ്കോട്ടിഷ് കാബിനറ്റ് മന്ത്രി ഫിയോണ ഹിസ്ലോപ്പ്,  മിഷേൽ തോംസൺ, മുൻ ഗതാഗത മന്ത്രി സ്റ്റുവർട്ട് സ്റ്റീവൻസൺ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിര തന്നെ എത്തിയിരുന്നു. കൂടാതെ, മുൻ എം.പി ഡേവിഡ് ലിൻഡൻ, കൗൺസിലർമാരായ പോളീൻ സ്റ്റാഫോർഡ്, ഡെന്നിസ് തുടങ്ങി അഞ്ചോളം സ്ഥാനാർത്ഥികളും ചടങ്ങിന് സാക്ഷിയായി.  ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, ബ്രിട്ടീഷ് തമിഴ് ഫോറം, കർണാടക അസോസിയേഷൻ യു.കെ പ്രസിഡന്റ്, സാൻ ടിവി പ്രതിനിധി രഞ്ജിത്ത് തുടങ്ങിയ ഇന്ത്യൻ വംശജരും  പങ്കെടുത്തതോടെ വേദി ഇന്ത്യയുടെ ഒരു ചെറിയ പതിപ്പായി മാറി.

അഞ്ച് സംഗീതജ്ഞർ അണിനിരന്ന കലാപരിപാടികളും സ്പോൺസർമാർ ഒരുക്കിയ അതിവിപുലമായ വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുടെ ഒപ്പുള്ള ‘മണവാട്ടി’ സ്വന്തമാക്കാൻ വലിയ മത്സരമാണ് നടന്നത്. സ്കോട്ടിഷ് രാഷ്ട്രീയത്തിലെ ഗൗരവമേറിയ ചർച്ചകൾക്കിടയിൽ ഒരു നുള്ള് മലയാളിത്തം കലർത്തി, ഭരണത്തലവന്റെ കൈയ്യൊപ്പുമായി ഈ മലയാളി ബ്രാൻഡ് താരമായത് പ്രവാസി മലയാളികൾക്കും അഭിമാന നിമിഷമായി.

കൊച്ചി കടവന്ത്ര ചിലവന്നൂർ സ്വദേശിയായ ജോൺ സേവ്യർ യു.കെയിൽ പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം വാറ്റാണ് മണവാട്ടി. കേരളത്തിലെ നാടൻ വാറ്റു രീതികൾക്കൊപ്പം ആധുനിക മദ്യ നിർമ്മാണ രീതികളും സംയോജിപ്പിച്ചുകൊണ്ട് ലണ്ടൻ ബാരൺ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് യുകെയിൽ മണവാട്ടി പുറത്തിറക്കിയത്.

News Desk

Recent Posts

വെെലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…

2 hours ago

പ്രകൃതിജീവന സെമിനാർ ശ്രദ്ധേയമായി; ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം വ്യക്തമാക്കി

തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…

13 hours ago

പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല (IISER) തിരുവനന്തപുരത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…

1 day ago

വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്

തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…

1 day ago

ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും

തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…

2 days ago

കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൽ "ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം" എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും…

3 days ago