സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ നടന്നു. പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് പ്രകാശന കർമ്മം നിർവ്വഹിച്ചു. തുടർന്ന്, ബാബു വാസുദേവ് അദ്ധ്യഷനായിരുന്ന ചടങ്ങിൽ,പരിസ്ഥിതി പ്രവർത്തകൻ, സി.ആർ. നീലകണ്ഠൻ, ജയചന്ദ്രൻ മൊകേരി,കോട്ടക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി, കോഴിക്കോട് വിനോദ്, രഞ്ജിത്ത് സർക്കാർ എന്നിവരെ ആദരിക്കുകയും, മരണാനന്തര ബഹുമതിയായി മാമുക്കോയക്കുള്ള ആദരവ്, മക്കളായ നിസാർ മാമുകോയ, റഷീദ് മാമുകോയ എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു.
രാസലഹരി സമൂഹത്തെ കാർന്ന് തിന്നുമ്പോൾ, ബോധവൽക്കരണം ഇളം മനസ്സിൽ നിന്ന് തന്നെ തുടങ്ങണമെന്ന ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന, പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ ചിത്രീകരണം ഡിസംബർ ആദ്യം കോഴിക്കോട് ആരംഭിക്കും.
എന്റെ നന്മ വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിയും, കണ്ണാം തുമ്പി ഫിലിംസും ചേർന്ന് ജനകീയമായി നിർമ്മിക്കുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. തിരക്കഥ, സംവിധാനം – സാബു കക്കട്ടിൽ, ഗാന രചന – ബാബു വാസുദേവ്, ഹരീഷ് ചുഴലി, സാബു കക്കട്ടിൽ, സംഗീതം – സന്ദീപ് ആർ. ബല്ലാൽ, ആലാപനം – മധു ബാലകൃഷ്ണൻ, അശ്വനി അനീഷ്, സന്ദീപ് ആർ.ബി, പി.ആർ.ഒ – അയ്മനം സാജൻ
ആടുകുളം മുരുകദാസ്, നിസാർ മാമുകോയ, സുധി കോഴിക്കോട്, ഷിബു തിലകൻ, ബാബു വാസുദേവ് നമ്പൂതിരി, വിനോദ് കോഴിക്കോട്,അലൈദ തുടങ്ങിയവർ അഭിനയിക്കുന്നു.
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംസ്കാരസാഹിതി തിരുവനന്തപുരത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് ബുധനാഴ്ച…
തിരുവനന്തപുരം, ജൂലൈ 14: ജേക്കബ് വടക്കൻചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിജീവന സെമിനാർ ഇന്നലെ തിരുവനന്തപുരത്ത് നടന്നു. രാവിലെ 10 മണി…
തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…
തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…
കഴക്കൂട്ടം സൈനിക സ്കൂളിൽ "ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം" എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും…