വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.
ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ കയ്‌രി കിരൺ പൊലീസിനെ വാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് എസ്എച്ച്ഒ തസ്നിം അബ്ദുസമദ് വെടിവച്ചത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കിരൺ. ഇതോടെ കോടതി ഉത്തരവനുസരിച്ച് ഇയാളെ കാപ്പാ കേസിൽ ഉൾപ്പെടുത്തി നാടുകടത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം കിരൺ ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു.ഇതറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദിന്റെ സംഘം കിരണിനെ പിടികൂടാൻ പോയതായിരുന്നു. സംഘർഷത്തിനിടയിൽ വാളുപയോഗിച്ച് വെട്ടാൻ ശ്രമിച്ച കിരണിൽ നിന്ന് രക്ഷപ്പെടാനാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നാണ് സംഘം പറയുന്നത്. സംഭവത്തിൽ കിരണിന് പരിക്കേറ്റിട്ടില്ലെന്നാണ് നിലവിലെ വിവരം. ഇയാൾ ഓടി രക്ഷപ്പെട്ടു. കിരണിനെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണ്.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…