ബ്രിക്സ് സമ്മേളനം 06.07.26 മുതൽ

ആഗോള സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്സ്’ രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഇന്നു മുതൽ 09 വരെ വേദിയാകും.

ബോൾഗാട്ടി പാലസ്, ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ എന്നിവിടങ്ങളിൽ ജൂലൈ 06, 07 തീയതികളിൽ വനിതാ വർക്കിംഗ് ഗ്രൂപ്പ് യോഗവും ജൂലൈ 08, 09 തീയതികളിൽ മന്ത്രിതല യോഗവും നടക്കും.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ” ശാക്തീകരണം, നവീകരണം, സഹകരണം, സുസ്ഥിരത” എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം. ആതിഥേയ രാജ്യമായ ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ജൂലൈ എട്ടിന് ആരംഭിക്കുന്ന മന്ത്രിതല യോഗത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി അന്നപൂർണാ ദേവി പങ്കെടുക്കും. തുടർന്ന് സംയുക്ത പ്രഖ്യാപനത്തിന്റെ കരട് രൂപത്തിന്മേൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ ചർച്ചകൾ നടത്തും. സമ്മേളന സമാപന ദിവസമായ ജൂലൈ ഒമ്പതിന് ‘സംയുക്ത വനിതാ മന്ത്രിതല പ്രമേയത്തിന്റെ കരട്’ അവതരിപ്പിക്കും.

​കേരളത്തിന്റെ സാമൂഹിക വികസന മാതൃകകളോട് ഏറെ അടുത്തുനിൽക്കുന്ന സ്ത്രീശാക്തീകരണം, ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ, പ്രാദേശിക വനിതാ നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ 8-ന് പ്രത്യേക പാനൽ ചർച്ചകൾ നടക്കും. ഈ ചർച്ചകളിൽ കേരളത്തിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും പങ്കെടുക്കും.

​സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 8, 9 തീയതികളിൽ ഹയാത് ഹോട്ടൽ കോമ്പൗണ്ടിൽ പ്രത്യേക എക്സിബിഷനും ഒരുക്കും. നൈപുണ്യ വികസനം, സംരംഭകത്വം, സാമ്പത്തിക പങ്കാളിത്തം, നേതൃപാടവം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച മികച്ച വനിതാ മുന്നേറ്റങ്ങൾ ഈ പ്രദർശനത്തിൽ അണിനിരത്തും.

​ബ്രിക്സ് പ്രോട്ടോക്കോൾ അനുസരിച്ച് മന്ത്രിതല സെഷനുകളിലെ ചർച്ചകൾ രഹസ്യമായിരിക്കും. സമ്മേളനത്തിന്റെ വിവരങ്ങളും ചിത്രങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിലും (brics2026.gov.in), എക്സ് (@BricsIndia2026), ഇൻസ്റ്റാഗ്രാം (@brics2026) പേജുകൾ വഴിയും ലഭ്യമാക്കും.

News Desk

Recent Posts

‘തൂഫാനോണം’ ലഹരിവിരുദ്ധ ക്യാംപയിനുമായി ആസ്റ്റർ മെഡ്സിറ്റി

കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് കൊച്ചി, ഓഗസ്റ്റ് 19, 2026: കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന്…

2 days ago

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ…

2 days ago

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

7 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

1 week ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

1 week ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

1 week ago