ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ ആശയങ്ങള്‍: അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

കേരളത്തില്‍ സംഘപരിവാര്‍ ആശയങ്ങള്‍ നടപ്പാക്കി മോദിയുടെ കൈയടി വാങ്ങാന്‍ മത്സരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്ന് അണ്ണാ ഡി എച്ച് ആര്‍ ആര്‍ എം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷണ്‍മുഖന്‍ പരവൂര്‍ പറഞ്ഞു. ഊന്നിന്‍മൂട് ചെമ്പകശേരി യു പി എസില്‍ നടന്ന അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി ചാത്തന്നൂര്‍ മണ്ഡല നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍-ഇടത് വലത് ബഹുജന്‍ രാഷ് ട്രീയ പാര്‍ട്ടികള്‍ കൂട്ടമായി സാമ്പത്തിക സംവരണം പാസാക്കുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡില്‍ ഇത് നടപ്പിലാക്കി ഇടത് സര്‍ക്കാര്‍ സംഘപരിവാറിന്റെ മുക്തഖണ്ഡമായ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത നാളുകളില്‍ 40 ലക്ഷം രൂപയുടെ ഗോശാല പണിത് മുഖ്യമന്ത്രി സംഘപരിവാര്‍ മാതൃകാ പുരുഷനായി. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഘോരഘോരം പ്രസംഗിച്ച പിണറായി സര്‍ക്കാര്‍ സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങി ശ്രമം ഉപേക്ഷിച്ചെന്ന് മാത്രമല്ല നവോഥാന സദസ്സ് തന്നെ പിരിച്ചുവിട്ടു.
രാജ്യം ജാതിയുടെയും വിഭാഗീയതയുടെയും പോര്‍ക്കളമാകുമ്പോള്‍ സംഘപരിവാറിന്റെ നല്ലകുട്ടിയാവാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. സംഘപരിവാറിന്റെ നിഴലായി പ്രവര്‍ത്തിക്കുന്ന ഇടത് സര്‍ക്കാരില്‍ നിന്നും സാദാരണ ജനത നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഷണ്‍മുഖന്‍ പരവൂര്‍ പറഞ്ഞു.
ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അശ്വതി ബാബു അധ്യക്ഷയായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം നയവിശദീകരണം നടത്തി. ചിറക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മധു ചിറക്കര, പ്രസിഡന്റ് സുനിത പൂതക്കുളം, സുരേഷ് കല്ലുവാതുക്കല്‍, മധു മീനാട്, സുരേഷ് തെങ്ങു വിള തുടങ്ങിയവര്‍ സംസാരിച്ചു. 

error: Content is protected !!